ചേച്ചിയ്ക്ക് എന്നോട് ശത്രുത: എംജി ശ്രീകുമാര്‍

പിന്നണി ഗായകനെന്ന നിലയില്‍ താന്‍ രംഗത്തു വരുന്ന കാലത്ത് ചേച്ചിയും ചേട്ടനും പ്രശസ്തരാണ്. അവര്‍ കച്ചേരികള്‍ നടത്തിയിരുന്നു. ഒന്നോ രണ്ടോ ചിത്രങ്ങളില്‍ പാടിയതോടെ തനിയ്ക്കും കച്ചേരി നടത്താന്‍ അവസരം ലഭിച്ചു.
ആയിടെ ഒരു പരിപാടിയ്ക്ക് തനിയ്ക്ക് അയ്യായിരം രൂപ പ്രതിഫലം ലഭിച്ചു. അന്നത് വലിയ തുകയാണ്. അതിലും വളരെ കുറഞ്ഞ തുകയാണ് ചേച്ചി വാങ്ങിയിരുന്നത്.
തനിയ്ക്കത്രയും വലിയ തുക പ്രതിഫലമായി ലഭിച്ചത് ചേച്ചിയ്ക്ക് ഇഷ്ടപ്പെട്ടില്ല. അന്നു മുതല്‍ അവര്‍ തന്നെ ശത്രുവായി കാണുകയാണ്. അതേസമയം ചേട്ടന് തന്നോട് വാത്സല്യമായിരുന്നു. ഗുരുസ്ഥാനത്താണ് താന്‍ ചേട്ടനെ കണ്ടിട്ടുള്ളതെന്നും ശ്രീകുമാര്‍ 'കന്യക'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.


Click it and Unblock the Notifications