»   » ഗോപിയുടെ രക്ഷക്കായി ലാലിന്റെ അവതാരം

ഗോപിയുടെ രക്ഷക്കായി ലാലിന്റെ അവതാരം

Subscribe to Filmibeat Malayalam

ഒരു സൂപ്പര്‍ താരത്തിന്റെ ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍ താരം അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ അതും ഒരു വക്കീലായാണ്‌ എത്തുന്നതെങ്കില്‍ അയാള്‍ക്ക്‌ ഒരു നിയോഗമുണ്ടാവും. പ്രതിസന്ധിയിലായ നായകനെ അല്ലെങ്കില്‍ നായകന്റെ അടുത്ത ബന്ധുവിനെ രക്ഷപ്പെടുത്തുകയെന്നതാവും ആ കഥാപാത്രത്തിന്റെ കടമ. അത്‌ പൂര്‍ത്തിയാക്കി അയാള്‍ സംതൃപ്‌തിയോടെ മടങ്ങുന്നു.

വക്കീല്‍പ്പണി അറിയാവുന്നത്‌ കൊണ്ടോ എന്തോ സാധാരണയായി മമ്മൂട്ടിയെ തേടിയാണ്‌ ഇത്തരം റോളുകള്‍ വരാറുള്ളത്‌. നരസിംഹത്തിലും ട്വന്റി20യിലുമൊക്കെ പ്രേക്ഷകര്‍ അത്‌ കണ്ടതുമാണ്‌. ഇപ്പോഴിതാ ലാലും അത്തരമൊരു നിയോഗം ഏറ്റെടുക്കുകയാണ്‌. എന്‍ആര്‍ സഞ്‌ജീവ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ്‌ ഗോപിയെയും കൂട്ടരെയും കോടതി മുറിക്കുള്ളില്‍ നിന്നും പുറത്തു കടത്തുകയാണ്‌ ലാലിന്റെ കടമ.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

വിശ്വനാഥന്‍ എന്ന ഗ്രാമീണവാസിയായാണ്‌ സുരേഷ്‌ ഗോപി ചിത്രത്തില്‍ വേഷമിടുന്നത്‌. ഇയാളുടെ ഭാര്യയയാ നിര്‍മലയെ അവതരിപ്പിയ്‌ക്കുന്നത്‌ കാവേരിയാണ്‌. ഈ ദമ്പതിമാരുടെ മകളായി അഭിനയിക്കുന്നത്‌ പുതുമുഖമായ പ്രിയയാണ്‌. ഒരു പ്രത്യേക സാഹചര്യത്തില്‍ വിശ്വനാഥന്‍ ഒരു കൊലക്കേസില്‍ അകപ്പെടുന്നു. സ്വന്തം മകളെ വധിച്ചുവെന്ന കുറ്റം തന്നെയാണ്‌ അയാള്‍ക്ക്‌ മേല്‍ ആരോപിക്കപ്പെടുന്നത്‌. വിശ്വനാഥനെ രക്ഷിയ്‌ക്കാന്‍ അഡ്വക്കേറ്റ്‌ സൂര്യനാരയണന്‌ മാത്രമേ കഴിയൂ -അത്‌ മോഹന്‍ലാലായിരിക്കുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ!

മോഹന്‍ലാല്‍ ഇരുപത്‌ മിനിട്ട്‌ മാത്രം പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരുക്കിയിരിക്കുന്നത്‌ എസ്‌എന്‍ സ്വാമിയാണ്‌. ഒരു ഫാമിലി ക്രൈം ത്രില്ലര്‍വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, ബിജു മേനോന്‍, തമിഴ്‌ താരമായ സമ്പത്ത്‌, വിജയരാഘവന്‍, ഗണേഷ്‌ കുമാര്‍, രഞ്‌ജിത മേനോന്‍, വിജയകുമാര്‍, ജ്യോതിര്‍മയി എന്നിവരും അഭിനയിക്കുന്നുണ്ട്‌

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam