»   » വിലക്ക് ചിലരുടെ ഈഗോയുടെ ഭാഗം: നിത്യ

വിലക്ക് ചിലരുടെ ഈഗോയുടെ ഭാഗം: നിത്യ

Posted By:
Subscribe to Filmibeat Malayalam
Nithya Menon
നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെതിരെ നടി നത്യ മേനോന്‍ രംഗത്ത്. ഈ നടപടി അപക്വമാണെന്നാണ് നിത്യ പറയുന്നത്. ഒപ്പം തന്നെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ നോക്കേണ്ടെന്നും നിത്യ പറഞ്ഞു.

നിര്‍മ്മാതാക്കള്‍ കണാന്‍ വന്നത് മുന്‍കൂട്ടി അറിയിക്കാതെയാണ്. എന്നാല്‍ നിര്‍മ്മാതാക്കളെ കാണാന്‍ വിസമ്മതിച്ചു എന്നത് തെറ്റായ ആരോപണമാണ്. വിലക്കിനെതിരെ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കും- നിത്യ പറഞ്ഞു.

എന്നെ വിലക്കാനുള്ള തീരുമാനം ചിലരുടെ ഈഗോയുടെ ഭാഗമാണ്. ഭീഷണിപ്പെടുത്തി എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ആരോടും ഞാന്‍ മോശമായിട്ട് പെരുമാറിയിട്ടില്ല. സിനിമയോട് താല്‍പ്പര്യമോ സ്‌നേഹമോ ഉള്ളവരല്ല എന്നെ വിലക്കാന്‍ നടക്കുന്നത്.

ഇതിനെ നീതീകരിക്കാനാവില്ല. ഇത്തരം നടപടികള്‍ക്കെതിരെ ഞാന്‍ പോരാടുക തന്നെ ചെയ്യും. എന്നെ അഭിനേത്രിയായി അംഗീകരിക്കുന്ന നിര്‍മ്മാതാക്കള്‍ എന്നെ വിളിച്ചാല്‍ മതി. ചിലര്‍ക്കുവേണ്ടി എന്റ സ്വഭാവം മാറ്റാനാകില്ല. ചട്ടക്കാരി എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന്റെ പ്രതികാര നടപടിയാണോ ഈ തീരുമാനമെന്ന് സംശയമുണ്ട്- നിത്യ പറഞ്ഞു.

ചൊവ്വാഴ്ചയായിരുന്നു നിത്യ മേനോന് വിലക്ക് ഏര്‍പ്പെടുത്താന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി ജി സുരേഷ്‌കുമാര്‍ ഇക്കാര്യം എല്ലാ നിര്‍മ്മാതാക്കളേയും ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

പ്രമുഖ നിര്‍മ്മാതാവ് ആന്റോജോസഫ് നിത്യയോട് പുതിയ ചിത്രത്തിന്റെ കഥ പറയാന്‍ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ സെറ്റില്‍ എത്തി. അപ്പോള്‍ വിശ്രമിക്കുകയായിരുന്ന നിത്യ ഇവരെ കാണാന്‍ കൂട്ടാക്കാതെ മാനേജരോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ഇത്തരത്തില്‍ പ്രമുഖ നിര്‍്മമാതാവിനെ നിത്യ അപമാനിക്കാന്‍ ശ്രമിച്ചുവെന്നപേരിലാണ് വിലക്ക്.

English summary
Actress Nithya Menon criticized the mentality of some producers who were imposed a ban against her. She also said that she will fight against it,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam