»   » സാള്‍ട്ട് ആന്റ് പെപ്പര്‍ പ്രിയന് കൊടുത്തിട്ടില്ല

സാള്‍ട്ട് ആന്റ് പെപ്പര്‍ പ്രിയന് കൊടുത്തിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Aashiq Abu
ആഷിഖ് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ ബോക്‌സ് ഓഫീസില്‍ വിജയഗാഥ ആരംഭിച്ചപ്പോഴെ ഈ സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുമെന്ന് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ബോളിവുഡിലെ സ്റ്റാര്‍ സംവിധായകരിലൊരാളായ പ്രിയദര്‍ശനാണ് റീമേക്കിന് പിന്നിലുള്ളതെന്നും ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും വരെ വാര്‍ത്തകള്‍ വന്നു. ഹിന്ദിയിലേക്ക് മാത്രമല്ല, തമിഴിലും തെലുങ്കിലുമൊക്കെ റീമേക്ക് ചര്‍ച്ചകള്‍ നടക്കുന്നതായും വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

എന്നാലിത് സംബന്ധിച്ചുള്ള വാര്‍ത്തകളെല്ലാം തെറ്റാണെന്നാണ് സത്യം. വേറാരുമല്ല സാള്‍ട്ട് ആന്റ് പെപ്പറിന്റെ സംവിധായകന്‍ ആഷിക് അബു തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

പ്രിയദര്‍ശന്‍ റീമേക്ക് ചെയ്യുന്ന വാര്‍ത്തകള്‍ ശരിയല്ല, സിനിമ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, മറ്റൊരു നീക്കവും ഇതിന് പിന്നിലില്ല. എന്നാല്‍ മറ്റു ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അബു വ്യക്തമാക്കി. ഇതുമാത്രമല്ല, സാള്‍ട്ട് ആന്റ് പെപ്പറിനൊരു രണ്ടാം ഭാഗം പ്രതീക്ഷിയ്‌ക്കേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

English summary
The news about Director Priyadarshan doing hindi version of Salt n' Pepper is not true. ! He saw the film and was so happy about it. No other developments. Says Director Ashiq Abu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam