തേജാ ഭായ് ആന്റ് ഫാമിലിയില്‍ പൃഥ്വി

അനന്താ വിഷന്റെ ബാനറില്‍ പി കെ മുരളീധരനും ശാന്താമുരളിയും ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിക്കും. അടുത്ത വര്‍ഷം ആദ്യം തേജാ ഭായിയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ പൃഥ്വിയുടെ നായികയാരായിരിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല.
ഒട്ടേറെ അന്യഭാഷാ നടിമാരുടെ പേരുകള്‍ പരിഗണനയിലുണ്ട്. തേജാ ഭായ് ആന്റ് ഫാമിലി പോലൊരു കോമഡി ചിത്രം മലയാളത്തില്‍ ലഭിച്ചത് വലിയ നേട്ടമാണെന്ന് പൃഥ്വിരാജ് പറയുന്നു. വളരെ നല്ല നര്‍മ്മമുഹൂര്‍ത്തങ്ങളുള്ള ചിത്രമാണിതെന്നും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുമെന്നും താരം പറയുന്നു.
വിന്റര്‍, ക്രേസി ഗോപാലന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ദീപു വളരെ വ്യത്യസ്തമായ ഒരു തിരക്കഥയാണ് തന്റെ പുതിയ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഏറെ പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു ത്രില്ലറായിരിക്കും തന്റെ പുതിയ ചിത്രമെന്ന് ദീപു പറയുന്നു.
ഗൗരീശങ്കരം, ക്ലാസ്‌മേറ്റ്‌സ്, ചോക്ലേറ്റ്, റോബിന്‍ഹുഡ് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച കമ്പനിയാണ് അനന്താവിഷന്‍. പൃഥ്വി തന്നെയാണ് ദീപുവിനെ അനന്താവിഷനുമായി അടുപ്പിച്ചതെന്നാണ് സൂചന.
വരുന്ന രണ്ടു വര്‍ഷങ്ങളിലേക്കുള്ള പൃഥ്വിയുടെ ഡേറ്റുകള്‍ പല നിര്‍മ്മാതാക്കള്‍ക്കായി വീതിച്ചു നല്‍കിയിരിക്കുകയാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇരുപത്തഞ്ചോളം പ്രൊജക്ടുകളാണ് പൃഥ്വിയെ നായകനാക്കി ഒരുങ്ങുന്നത്.


Click it and Unblock the Notifications