ജോമോന്‍ ചിത്രത്തില്‍ പൃഥ്വിരാജ്
സംവിധായകന്‍ ജോമോന്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. മണിരത്‌നം, ജോഷി തുടങ്ങിയ സൂപ്പര്‍ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനിടെയാണ് പൃഥ്വി കരിയറില്‍ അധികം വിജയഗാഥകള്‍ പറയാനില്ലാത്ത ജോമോന് ഡേറ്റ് നല്‌കിയിരിക്കുന്നത്.
മമ്മൂട്ടി-ശ്രീനിവാസന്‍ ടീം ഒന്നിച്ച ഭാര്‍ഗ്ഗവചരിതം മൂന്നാം ഖണ്ഡം എന്ന പരാജയ ചിത്രമാണ് ജോമോന്റേതായി അവസാനമിറങ്ങിയ സിനിമ. സാമ്രാജ്യം, ജാക്‌പോട്ട്, അനശ്വരം, സിദ്ധാര്‍ത്ഥ, യാദവം, കര്‍മ്മ, ഉന്നതങ്ങളില്‍ തുടങ്ങിയവയാണ് സംവിധായകന്റെ പ്രധാന ചിത്രങ്ങള്‍. ഭൂരിഭാഗം ചിത്രങ്ങളിലും മമ്മൂട്ടി നായകന്‍. ജാക്‌പോട്ട്, സാമ്രാജ്യം തുടങ്ങിയ സിനിമകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്‌തു.
ജോമോന്‍-പൃഥ്വി ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഒട്ടേറെ ഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച ടി ദാമോദരനാണ്. തിരക്കഥ ജോലികള്‍ പൂര്‍ത്തിയായലുടന്‍ ചിത്രത്തിന്റെ പ്രമേയവും മറ്റു അഭിനേതാക്കളെ സംബന്ധിച്ച കാര്യങ്ങളും പുറത്തുവിടും.


Click it and Unblock the Notifications











