ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമല്ലെന്ന്

സരോജ് കുമാറും പച്ചാളം ഭാസിയും ബേബിക്കുട്ടനും റഫീക്കുമെല്ലാം പുതിയ ചിത്രത്തിലുണ്ട്. ഉദയഭാനു എന്ന മോഹന്‍ ലാലിന്റെ കഥാപാത്രം ഈ ചിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. പുതിയ ചിത്രം പൂര്‍ണ്ണമായും സരോജ് കുമാറിന്റെ ജീവിത കഥയാണ് പറയുന്നത്. ക്യാമറയ്ക്കു പിന്നിലെ സരോജ് കുമാറിന്റെ ജീവിതത്തിലൂടെയാണ് ഇതിന്റെ പ്രമേയം വികസിക്കുന്നത്.
എന്നാല്‍ ഉദയനാണ് താരത്തിലേതിന് സമാനമായി ഇപ്പോള്‍ മലയാള സിനിമയിലുള്ള ചില സൂപ്പര്‍താരങ്ങളുടെ മാനറിസങ്ങള്‍ ശ്രീനിവാസന്റെ സരോജ് കുമാറിനുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ വലിയൊരു വിവാദമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും സംവിധായകന്‍ പറയുന്നു.
മംമ്തയാണ് ചിത്രത്തിലെ നായിക. ചെന്നൈ, ഹൈദരാബാദ് എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
sreenivasan Mamta vineeth sreenivasan sajin ragahavan മംമ്ത ശ്രീനിവാസന് പത്മശ്രീ ഭരത് സരോജ്കുമാര്‍ വിനീത് ശ്രീനിവാസന് സജിന്‍ രാഘവന്‍


Click it and Unblock the Notifications