twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഷണ ആരോപണത്തിനെതിരെ സലിം കുമാര്‍

    By Ajith Babu
    |

    Salim Kumar
    'ആദാമിന്റെ മകന്‍ അബു' മോഷണമാണെന്ന് പറഞ്ഞവര്‍ ആദ്യം സിനിമ കാണട്ടേയെന്നും എന്നിട്ടുമതി ആരോപണങ്ങളെന്നും നടന്‍ സലീംകുമാര്‍. സിനിമയുടെ രണ്ടു ക്‌ളിപ്പിംഗുകള്‍ മാത്രം കണ്ടിട്ടാണ് കഥ മോഷ്ടിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.

    സിനിമയുടെ കഥ മോഷ്്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയ ആള്‍ ഇതുസംബന്ധിച്ച കേസുനല്‍കിയാല്‍ അകത്തുകിടക്കേണ്ടിവരുമെന്നും സലിം മുന്നറിയിപ്പ് നല്‍കി. പാര്‍ട്ട് തൃശൂരിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

    തന്റേതെന്ന് സംവിധായകന്‍ അവകാശപ്പെടുന്ന കഥ 'കുട്ടിക്കുപ്പായ'ത്തിന്റേതാണ്. കേസുമായി മുന്നോട്ടുപോയാല്‍ മോഷണകുറ്റത്തിനു അകത്തുകിടക്കേണ്ടിവരും. 'ആദാമിന്റെ മകന്‍ അബു' തന്റെ 'മരുപ്പച്ച' എന്ന കഥയുടെ മോഷണമാണെന്ന് ആരോപിച്ച് അബ്ബാസ് കാളത്തോട് എന്ന സംവിധായകന്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് സലിം കുമാര്‍ രംഗത്തെത്തിയത്.

    സിനിമ കണ്ടിട്ടായിരിക്കണം കലാസൃഷ്്ടി ഉദാത്തമാണോയെന്ന് വിലയിരുത്തേണ്ടത്. അതിനു ആദ്യം സിനിമയെ പുറത്തിറക്കുകയാണ് വേണ്ടത്. ജൂണ്‍ 10നും 15നും ഇടയില്‍ ആദാമിന്റെ മകന്‍ അബുവിന്റെ റിലീസിംഗ് നടത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.

    അവാര്‍ഡിനുള്ള ഒരു പ്രത്യേക ചേരുവയും ഈ സിനിമയിലില്ല. എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയിലാണ് ചിത്രീകരണമെന്നും സലിം വ്യക്തമാക്കി.

    English summary
    Award winnig actor Salim Kumar warns short film maker Abbas Kalathod who claimed that Adaminte Makan Abu is an imitation of his short film Maruppacha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X