സജിന് ഫെഫ്ക്കയുടെ രഹസ്യവിലക്ക്?

എന്നാല്‍ പുതിയ വിവാദത്തില്‍ ശ്രീനിവാസന് അനുകൂലമായ നിലപാടാണ് നിര്‍മാതാവ് കൈക്കൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും നായകനുമായ ശ്രീനിവാസന് പുതിയ സംഭവുമായി ബന്ധമില്ലെന്നും ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ശ്രീനിയാണെന്നും നിര്‍മ്മാതാവ് പറയുന്നു.
പോക്കിരിരാജ, സീനിയേഴ്‌സ് പോലുള്ള വമ്പന്‍ സിനിമകളെടുത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ കോടികള്‍ കൊയ്ത ചരിത്രമുള്ള നിര്‍മാതാവ് വൈശാഖ രാജന്‍ സരോജ് കുമാറിന്റെ സംവിധായകനും ക്യാമറമാനുമെതിരെ കടുത്ത നീക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ പുതിയ പരസ്യങ്ങളില്‍ നിന്നും സംവിധായകന്‍ സജിന്‍ രാഘവന്റെയും ക്യാമറാമാന്‍ എസ് കുമാറിന്റെയും പേരുകള്‍ നീക്കം ചെയ്യാനാണ് രാജന്റെ തീരുമാനം. ഇതോടെ ഇരുപത്തിയഞ്ച് ദിവസം പിന്നിട്ട ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളില്‍ സജിന്റെയും കുമാറിന്റെയും പേരുകള്‍ ഉണ്ടാവില്ല.
നിര്‍മാതാവിന്റെ ഈ നീക്കത്തിനെതിരെ സജിന്‍ രാഘവ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യസിനിമയിലൂടെ തന്നെ സിനിമാസംഘടനകളെ കണക്കിന് കളിയാക്കിയ സംവിധായകനെ സംരക്ഷിയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് ഫെഫ്ക്ക സ്വീകരിച്ചിരിയ്ക്കുന്നതെന്നറിയുന്നു. വിവാദത്തില്‍ തത്കാലം ഇടപെടേണ്ടെന്ന് തീരുമാനത്തിലൂടെ തങ്ങള്‍ക്കിട്ട് പണിതന്ന സജിന് തിരിച്ചൊരു പണികൊടുക്കുകയാണ് ഫെഫ്ക്ക.
ആദ്യപേജില്‍
സരോജ് കുമാര്‍ സംവിധായകന്‍ കളഞ്ഞുകുളിച്ചത് 75 ലക്ഷം?


Click it and Unblock the Notifications











