»   » മോഹന്‍ലാലിനൊപ്പം ഷീല കൂടെ തിലകനും?

മോഹന്‍ലാലിനൊപ്പം ഷീല കൂടെ തിലകനും?

Posted By:
Subscribe to Filmibeat Malayalam
Sheela
മോഹന്‍ലാലിന്റെ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മുതിര്‍ന്ന നടി ഷീലയും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ചലച്ചിത്രരംഗത്തുണ്ടെങ്കിലും ഒരിയ്ക്കല്‍പ്പോലും മോഹന്‍ലാലും ഷീലയും ഒന്നിച്ചഭിനയിച്ചിട്ടില്ല. ഈയൊരു അപൂര്‍വതയ്ക്കാണ് സത്യന്‍ ചിത്രത്തിലൂടെ വിരാമമാവുന്നത്.

ലാലിനൊപ്പം തുല്യപ്രധാന്യമുള്ള വേഷത്തിലായിരിക്കും ഷീല ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പത്മപ്രിയ നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മെയ് അവസനത്തോടെ ആരംഭിയ്ക്കും. മനസ്സിനക്കരയിലൂടെ ഷീലയുടെ തിരിച്ചുവരവിന് കളമൊരുക്കിയ സംവിധാനായകനായിരുന്നു സത്യന്‍.

ബിജുമേനോന്‍, കെപിഎസി ലളിത, മാമുക്കോയ എന്നിങ്ങനെ അന്തിക്കാടിന്റെ പ്രിയതാരങ്ങളെല്ലാം ഈ കുടുംബചിത്രത്തിലുമുണ്ട്. ഇവര്‍ക്കൊപ്പം അടുത്തിടെ ഫെഫ്ക്ക വിലക്ക് പിന്‍വലിച്ച നടന്‍ തിലകനും സത്യന്‍ ചിത്രത്തിലുണ്ടാവുമെന്ന് അഭ്യൂഹങ്ങളുണ്ട്. തന്റെ ചിത്രത്തില്‍ തിലകന്‍ ചേട്ടന് ഇണങ്ങുന്ന വേഷമുണ്ടെങ്കില്‍ എന്ത് വിലക്കുണ്ടെങ്കിലും അഭിനയിപ്പിയ്ക്കുമെന്ന് സത്യന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ തിലകന്‍-ലാല്‍ അഭിനയപ്രതിഭകളുടെ സംഗമം സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആശീര്‍വാദ് ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.

English summary
It will be of interest to note that veteran actress Sheela and Superstar Mohanlal had never acted together for a Malayalam film, though they were in the business for more than thirty years.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam