»   » സിന്ധുമേനോനും വിവാഹിതയാകുന്നു

സിന്ധുമേനോനും വിവാഹിതയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Sindhu Menon
പ്രമുഖ തെന്നിന്ത്യന്‍ താരം സിന്ധു മേനോന്‍ വിവാഹിതയാകുന്നു. യുകെയില്‍ ബിസിനസ് ചെയ്യുന്ന കുന്നംകുളം സ്വദേശി പ്രഭുവാണ് വരന്‍.

ഏപ്രില്‍ 26 ന് ബാംഗ്‌ളൂരിലെ ബൌറിംഗ് ക്‌ളബ്ബില്‍വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹം ഒരു മാസത്തിനകം ഉണ്ടാകുമെന്ന് സിന്ധുവിന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ തീയതി നിശ്ചയിച്ചിട്ടില്ല.

വിവാഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സമയമായിട്ടില്ലെന്ന് സിന്ധു മേനോന്‍ പറഞ്ഞു. ഇതിനിടെ സിന്ധു മേനോന്‍ ബാംഗ്‌ളൂര്‍ എം. ജി റോഡില്‍ വച്ച് ചൊവ്വാഴ്ച കാറപകടത്തില്‍ പെട്ടുവെന്ന് നഗരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

എന്നാല്‍ ഇത് കെട്ടിച്ചമച്ചവാര്‍ത്തയാണെന്ന് സിന്ധുവിന്റെ വീട്ടുകാര്‍ വിശദീകരിച്ചു. മലയാളത്തിലും തമിഴിലും ഒരേപോലെ തിളങ്ങുന്ന സിന്ധിമേനോന്‍ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.


അടുത്തിടെയാണ് താരം കന്നഡത്തിലെ കന്നിച്ചിത്രം ചെയ്തത്. നല്ല ഒരു നര്‍ത്തകികൂടിയാണ് സിന്ധു. കാരാറില്‍ ഒപ്പുവച്ച പടങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും വിവാഹമെന്നാണ് സൂചന.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam