അപൂര്‍വ്വരാഗത്തിലെ പുകവലി; നടന്മാര്‍ കുരുക്കില്‍

ചിത്രത്തിലെ നായകന്‍ നിഷാന്‍, നായികയുടെ അച്ഛന്റെ റോളില്‍ അഭിനയിച്ച രാജ എന്നിവര്‍ക്കെതിരെയാണ് ഫോര്‍ട്ടുകൊച്ചി സിഐ ജോസഫ് സാജുവിന്റെ നിര്‍ദേശാനുസരണം കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമയിലെ പുകവലിദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയശേഷമാണ് പോലീസ് കേസെടുത്തിട്ടുള്ളത്
കോടതിയുടെ അനുമതിയോടെ സിഗററ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട്‌സ് ( പ്രോഹിബിഷന്‍ ഓഫ് അഡ്വര്‍ടൈസ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍ ഓഫ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ്, പ്രൊഡക്ഷന്‍, സപ്‌ളൈ, ഡിസ്ട്രിബ്യൂഷന്‍ ) ആക്ട് പ്രകാരമാണു കേസ് എടുത്തത്.
സിനിമയടക്കമുള്ള ദൃശ്യമാധ്യമങ്ങളിലൊന്നിലും സിഗററ്റ് വലിക്കുന്നതു കാണിക്കരുതെന്ന് അനുശാസിക്കുന്നതാണ് ഈ നിയമം. രണ്ടു വര്‍ഷം തടവോ, ആയിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്ന് പൊലീസ് പറഞ്ഞു.


Click it and Unblock the Notifications











