»   » കടാക്ഷവുമായി സുരേഷ്‌ ഗോപി

കടാക്ഷവുമായി സുരേഷ്‌ ഗോപി

Subscribe to Filmibeat Malayalam
Suresh Gopi
സുരേഷ്‌ ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന 'കടാക്ഷ'ത്തിന്റെ ഷൂട്ടിങ്‌ ആരംഭിച്ചു. ശശി പരവൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ്‌ താരം ശ്രേയ വിജയ്‌ യാണ്‌ നായിക.

സംഗീതത്തിനും കുടുംബ മുഹൂര്‍ത്തങ്ങള്‍ക്കും ഏറെ പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്‌ രാമചന്ദ്ര ബാബുവാണ്‌. സിദ്ദിഖ്‌, നെടുമുടി വേണു, ജഗതി, സലീം കുമാര്‍, ശിവജി ഗുരുവായൂര്‍, എന്‍എന്‍ ബാലകൃഷ്‌ണന്‍, ഇന്ദ്രന്‍സ്‌ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

പഴയ കാലത്തെ ഹിറ്റ്‌ ഗാനങ്ങള്‍ റീമിക്‌സ്‌ ചെയ്യുന്ന പുതിയ ട്രെന്‍ഡിനനുസരിച്ച്‌ ഈ ചിത്രത്തിലും അത്തരത്തിലൊരു ഗാനം ഒരുക്കുന്നുണ്ട്‌. ഇരമ്മിയമ്മന്‍ തമ്പിയുടെ 'പ്രാണനാഥന്‍ എനിയ്‌ക്കു നല്‍കിയ പരമാനന്ദരസത്തെ....'എന്ന ഗാനം ജയചന്ദ്രനാണ്‌ പുതിയ ഈണത്തില്‍ സിനിമയ്‌ക്ക്‌ വേണ്ടി റീമിക്‌സ്‌ ചെയ്യുന്നത്‌.

എന്‍ ആന്റ്‌ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ വി അനൂപാണ്‌ ഈ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. കടാക്ഷത്തിന്‌ പുറമെ ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും സുരേഷ്‌ ഗോപി അഭിനയിക്കുന്നുണ്ട്‌. ഒക്ടോബര്‍ പത്തിന്‌ ഷൂട്ടിങ്‌ ആരംഭിയ്‌ക്കുന്ന ചിത്രത്തില്‍ നവ്യാനായരാണ്‌ നായിക.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam