»   » തൃഷക്ക്‌ പിന്നാലെ തമന്നയും മലയാളത്തില്‍

തൃഷക്ക്‌ പിന്നാലെ തമന്നയും മലയാളത്തില്‍

Subscribe to Filmibeat Malayalam
Tamanna
മീര, മംമ്‌ത, നയന്‍സ്‌, അസിന്‍..... വാളയാര്‍ കടന്ന്‌ അന്യഭാഷകളില്‍ അവസരം തേടി പോകുന്ന താര സുന്ദരിമാരുടെ നിര നീളുകയാണ്‌. വെറുതെ അഭിനയിക്കുക മാത്രമല്ല, പോയ ഇടങ്ങളിലൊക്കെ മുന്‍നിരയിലെത്താനും ഈ താരസുന്ദരിമാര്‍ക്ക്‌ കഴിഞ്ഞു.

മലയാളി പെണ്‍കൊടികള്‍ തമിഴകവും ബോളിവുഡും കീഴടക്കാന്‍ ശ്രമം നടത്തുമ്പോള്‍ അവിടെയുള്ള താരസുന്ദരിമാര്‍ എന്ത്‌ ചെയ്യും? മലയാളത്തിന്റെ മനം കവരുക തന്നെ... ഈയൊരു ലക്ഷ്യവുമായി ഒരുപിടി തെന്നിന്ത്യന്‍ താര സുന്ദരിമാര്‍ അടുത്ത്‌ തന്നെ മലയാളത്തിലെത്തും.

'ഹാപ്പി ഡേയ്‌സ്‌' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഹരമായി മാറിയ തമന്നയാണ്‌ ഈ നിരയിലെ ഏറ്റവും പുതിയ താരം. നവാഗതനായ പ്രസാദ്‌ കാശിനാഥ്‌ സംവിധാനം ചെയ്യുന്ന ക്യാമ്പസ്‌ ഡേയ്‌സ്‌ എന്ന ചിത്രത്തിലൂടെയാണ്‌ തമന്ന മലയാളത്തില്‍ അരങ്ങേറുന്നത്‌. ചിത്രത്തിന്റെ പൂജ മാര്‍ച്ച്‌ 30ന്‌ തിരുവനന്തപുരത്ത്‌ നടക്കും.

സൂര്യ നായകനാകുന്ന അയന്‍, ദശാവതാരത്തിന്‌ ശേഷം ഓസ്‌കാര്‍ മൂവീസ്‌ ഒരുക്കുന്ന ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രം, ലിംഗുസ്വാമിയുടെ പയ്യ എന്നിങ്ങനെ വമ്പന്‍ ചിത്രങ്ങളുടെ തിരക്കിനിടെയാണ്‌ തമന്ന മലയാളത്തിലും ഭാഗ്യം പരീക്ഷിയ്‌ക്കാനൊരുങ്ങുന്നത്‌.

തമിഴകത്തെ താരറാണിമാരിലൊരാളായി മാറിയ തൃഷ മലയാളത്തില്‍ അഭിനയിക്കാനൊരുങ്ങുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നതിന്‌ പിന്നാലെയാണ്‌ തമന്നയും മലയാളത്തില്‍ രംഗപ്രവേശം ചെയ്യുന്നത്‌.

ദേവി ക്രിയേഷന്‍സിന്റെ ബാനറില്‍ സൗദാമിനി ജയനാണ്‌ ക്യാമ്പസ്‌ ഡേയ്‌സ്‌ നിര്‍മ്മിയ്‌ക്കുന്നത്‌. മുകേഷ്‌, ഭാമ, ദേവന്‍, ജഗതി, ഇന്ദ്രന്‍സ്‌ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക്‌ അലക്‌സ്‌ പോള്‍ സംഗീതം നല്‌കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഏപ്രില്‍ 20ന്‌ തുടങ്ങും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam