»   » ആത്മരക്ഷയ്ക്ക് ഒരു തോക്കു വേണം: തിലകന്‍

ആത്മരക്ഷയ്ക്ക് ഒരു തോക്കു വേണം: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
ആത്മരക്ഷയായി നടന്‍ തിലകന്‍ ഒരു തോക്ക് സ്വന്തമാക്കാനൊരുങ്ങുന്നു. ജീവന് ഭീഷണിയുള്ളതിനാല്‍ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കുകയാണെന്ന് തിലകന്‍ അറിയിച്ചു.

സംവിധായകന്‍ അലി അക്ബറിന്റെ കാറിനു നേരെ അജ്ഞാതര്‍ അക്രമം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഒരു തോക്ക് സ്വന്തമാക്കാന്‍ തിലകന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നോടൊപ്പം നില്‍ക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണ്. എനിക്കെതിരെയും ആക്രമണമുണ്ടാകുമെന്ന് ഭയമുണ്ട്. അതിനാല്‍ ഒരു തോക്കിന് അപേക്ഷ നല്‍കുകയാണ്.

എല്ലാ മുന്നറിയിപ്പുകളും ലംഘിച്ച് എന്നെ നായകനാക്കി അച്ഛന്‍ എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയപ്പോഴാണ് അലി അക്ബറിന്റെ കാര്‍ ആക്രമിച്ചത്. ഇതിനു പിന്നില്‍ താരസംഘടനയായ അമ്മയുടെ ഹിഡന്‍ അജണ്ടയുണ്ട്- തിലകന്‍ ആരോപിച്ചു.

തനിയ്ക്ക് വധഭീഷണിയുണ്ടെന്നും അമ്മ ഏല്‍പ്പിച്ചയാളുകള്‍ തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തിരി്ക്കുകയാണെന്നുമെല്ലാം തിലക് ഇടയ്ക്ക് ആരോപിച്ചിരുന്നു.

ഒരിക്കല്‍ പത്തനാപുരത്ത് വച്ച് തിലന്‍ സഞ്ചരിച്ച വാഹനത്തിന് നേരേ ആക്രമണം നടന്നു. അന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എയാണ് അതിന് പിന്നിലെന്നാണ് തിലകന്‍ ആരോപിച്ചു.

തിങ്കളാഴ്ച തന്റെ കാര്‍ എറിഞ്ഞു തകര്‍ത്തവര്‍ കേരള കോണ്‍ഗ്രസ് ബിയുടെ പ്രവര്‍ത്തകരാണെന്ന് അലി അക്ബറും ആരോപിച്ചിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam