»   » സാറ്റലൈറ്റ്: മമ്മൂട്ടിക്കും ലാലിനും തിരിച്ചടി

സാറ്റലൈറ്റ്: മമ്മൂട്ടിക്കും ലാലിനും തിരിച്ചടി

Posted By:
Subscribe to Filmibeat Malayalam
Mohanlal-Mammootty
ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് മൂന്നു കോടി രൂപയ്ക്ക് ഏഷ്യാനെറ്റ് വാങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ വര്‍ണചിത്ര സുബൈര്‍. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍ എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്ന ചിത്രം റിലീസ് ചെയ്തതിന് ശേഷമേ സാറ്റലൈറ്റ് റൈറ്റ് വില്‍ക്കുകയുള്ളൂവെന്നും സുബൈര്‍ വ്യക്തമാക്കി.

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് മൂന്നു കോടി നേടി റെക്കാര്‍ഡിട്ടിരുന്നുവെന്ന് കഴിഞ്ഞയാഴ്ച വാര്‍ത്തകള്‍ വന്നിരുന്നു. ഇതാണിപ്പോള്‍ സിനിമയുടെ നിര്‍മാതാക്കള്‍ നിഷേധിച്ചിരിയ്ക്കുന്നത്.

സിനിമകള്‍ക്ക് സാറ്റലൈറ്റ് റൈറ്റായി നല്‍കുന്ന തുകയില്‍ ചാനലുകള്‍ വന്‍കുറവ് വരുത്തിയിരിക്കുകയാണ്. നല്ല തുക ലഭിയ്ക്കാത്ത സാഹചര്യത്തില്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സ ഇതുവരെ ഒരു ചാനലിനും നല്‍കിയിട്ടില്ല. സുബൈര്‍ പറഞ്ഞു.

മൂന്നുകോടി അഞ്ചുലക്ഷം രൂപയ്ക്ക് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഏഷ്യാനെറ്റ് വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒട്ടുമിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത വന്‍പ്രധാന്യത്തോടെ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു. 2.86 കോടിയ്ക്ക് ട്വന്റി20 സൂര്യ ടിവി വാങ്ങിയതും 2.62 കോടിയ്ക്ക് ഏഷ്യാനെറ്റ് പഴശ്ശിരാജ വാങ്ങിയ റെക്കാര്‍ഡും ഇതോടെ പിന്തള്ളപ്പെട്ടുവെന്നുമായിരുന്നു വാര്‍ത്ത.

അതിനിടെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വിപണയില്‍ മോഹന്‍ലാല്‍-മമ്മൂട്ടി സിനിമകള്‍ തുടരുന്ന അധീശത്വം അവസാനിപ്പിയ്ക്കാന്‍ മലയാളം ചാനലുകള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റിലീസിന് മുന്പ് പരമാവധി 1.75 കോടി മാത്രം ഈ താരങ്ങളുടെ സിനിമയ്ക്ക് നല്‍കിയാല്‍ മതിയെന്നാണ് മലയാളം ചാനലുകളുടെ തീരുമാനമെന്നറിയുന്നു.

ഇത് മമ്മൂട്ടി-ലാല്‍ സിനിമികള്‍ക്ക് വന്‍തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കാനായി മത്സരിയ്ക്കുന്നതില്‍ മിതത്വം പാലിയ്ക്കാന്‍ ചാനല്‍ സംഘടനകളുടെ യോഗമായ കെടിഎഫ് നേരത്തെ തീരുമാനമെടുത്തിരുന്നു.

സാറ്റലൈറ്റ് റൈറ്റ് തങ്ങള്‍ നിശ്ചയിച്ച തുകയ്ക്കും മുകളിലാണെങ്കില്‍ റിലീസിന് ശേഷം സംപ്രേക്ഷണാവകാശം വാങ്ങിയാല്‍ മതിയെന്നാണ് ചാനലുകളുടെ തീരുമാനം. അങ്ങനെയാണെങ്കില്‍ സിനിമയുടെ വിജയവും ബജറ്റുമെല്ലാം അനുസരിച്ച് സിനിമയ്ക്ക് വില പറയാനുള്ള സൗകര്യവും ചാനലുകള്‍ക്ക് ലഭിയ്ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos