തകര്‍ത്തു വാരുന്ന ട്വെന്റി 20

By Staff

മലയാളത്തിലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളെയും നിഷ്പ്രഭമാക്കി മുന്നേറുകയാണ് ട്വെന്റി20. ഇനിയൊരു ചിത്രത്തിനും എത്തിപ്പിടിക്കാനാവാത്ത കളക്ഷനുമായാണ് ഈ ചിത്രം മലയാളത്തിന്റെ സിനിമാ ചരിത്രത്തിലേയ്ക്ക് ഓടിക്കയറുന്നത്.

റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കകം പതിനെട്ടു കോടിയുടെ ഷെയര്‍ വന്നുവെന്നാണ് വാര്‍ത്തകള്‍. അതിനിടെ തകര്‍ന്നു വീണ എത്ര റെക്കോര്‍ഡുകള്‍. ഉയര്‍ന്നൊടുങ്ങിയ വിവാദങ്ങള്‍.

മലയാള വാണിജ്യ സിനിമയെ ലോക ചക്രവാളത്തിലേയ്ക്കും ഈ ചിത്രം ഉയര്‍ത്തി. ആഗോള വ്യാപകമായി തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ആദ്യമലയാള ചിത്രമെന്ന ബഹുമതിയും ട്വെന്റി 20ക്കു തന്നെ.

രണ്ടും കല്‍പ്പിച്ച് ഈ സിനിമയ്ക്കു വേണ്ടി മുന്നിട്ടിറങ്ങിയ ദിലീപിനെ അസൂയയോടെയാണ് മലയാള സിനിമാ ലോകം വീക്ഷിക്കുന്നത്. വിജയം എപ്പോഴും ധൈര്യശാലിക്കൊപ്പമായിരിക്കും എന്ന ആപ്തവാക്യം അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുന്നതാണ് ട്വെന്റി 20യുടെ വിജയം. കോടികള്‍ വാരിക്കൂട്ടി ഈ ചിത്രം കുതിച്ചു പായുമ്പോള്‍ ദിലീപിനുമുണ്ടാകും മലയാള സിനിമാ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു ഇരിപ്പിടം.

ട്വെന്റി ട്വെന്റി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X