twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊട്ടാരക്കര അരങ്ങൊഴിഞ്ഞിട്ട് 28 ആണ്ട് തികയുന്നു

    By Aswathi
    |

    കൊട്ടാരക്കര ശ്രീധരന്‍ നായര്‍, സിനിമയിലും നാടകത്തിലും ജ്വലിക്കുന്ന ഒത്തിരി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മഹാനടന്‍. ചമയങ്ങളഴിച്ചുവച്ച് മറ്റൊരു ലോകത്തേക്ക് വിടവാങ്ങിയിട്ട് 28 ആണ്ട് തികയുന്നു. കൊട്ടാരക്കരയെന്ന് മലയാളികള്‍ സ്‌നേഹത്തോടെ ചുരുക്കി വിളിക്കുന്ന ശ്രീധരന്‍ നായര്‍ ഓര്‍മയായിട്ട് 28 വര്‍ഷം പിന്നിടുമ്പോഴും, ഇന്നും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നു.

    'ചെമ്മീനി'ലെ ചെമ്പന്‍ കുഞ്ഞിനെ കൊട്ടാരക്കരയെക്കാള്‍ മറ്റാര്‍ക്ക് ഇത്രയും ഭംഗിയായി പകര്‍ന്നാടാന്‍ കഴിയും. രാജ്യത്തെ ആദ്യ ത്രി ഡി ചിത്രമായ 'മൈഡിയര്‍ കുട്ടിച്ചാത്തനി'ലെ മന്ത്രവാദിയെ മലയാള നാട് ഒരിക്കലും മറക്കില്ല. പഴശ്ശിരാജ, വേലുത്തമ്പി ദളവ, കുഞ്ഞാലിമരക്കാര്‍ തുടങ്ങിയ ധീര ദേശാഭിമാനികള്‍ ശ്രീധരന്‍ നായരിലൂടെ പുനര്‍ജനിച്ചു. ആ അഭിനയ ജീവിതത്തിലൂടെ...

     ജനനം

    കൊട്ടാരക്കര അരങ്ങൊഴിഞ്ഞിട്ട് 28 ആണ്ട് തികയുന്നു

    1922 സെപ്റ്റംബര്‍ 11 നാണ് കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ജനനം. ചലച്ചിത്ര ലോകത്ത് കൊട്ടാരക്കര എന്നദ്ദേഹം അറിയപ്പെട്ടു.

     സിനിമയിലേക്ക്

    കൊട്ടാരക്കര അരങ്ങൊഴിഞ്ഞിട്ട് 28 ആണ്ട് തികയുന്നു

    'ശശിധരന്‍' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിച്ചു. 300 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു.

    ചെമ്മീനിലെ ചെമ്പന്‍ കുഞ്ഞ്

    കൊട്ടാരക്കര അരങ്ങൊഴിഞ്ഞിട്ട് 28 ആണ്ട് തികയുന്നു

    രാമു കാര്യാട്ട് സംവിധാനം ചെയ്ത 'ചെമ്മീന്‍' എന്ന ചിത്രത്തിലെ ചെമ്പന്‍ കുഞ്ഞ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കി

    ത്രിഡിയിലെ ആദ്യത്തെ വില്ലന്‍

    കൊട്ടാരക്കര അരങ്ങൊഴിഞ്ഞിട്ട് 28 ആണ്ട് തികയുന്നു

    രാജ്യത്തെ ആദ്യ ത്രി ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലെ മന്ത്രവാദിയെ മലയാള നാട് ഒരിക്കലും മറക്കില്ല.

    പുരസ്‌കാരങ്ങള്‍

    കൊട്ടാരക്കര അരങ്ങൊഴിഞ്ഞിട്ട് 28 ആണ്ട് തികയുന്നു

    ചെമ്മീനിലെ അഭിനയത്തിന് കൊട്ടാരക്കരക്ക് ദേശിയ അവാര്‍ഡ് ലഭിച്ചിരുന്നു. 'അരനാഴിക നേര'ത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡും, 969 ല്‍ രണ്ടാമത്തെ നടനുള്ള പുരസ്‌ക്കാരവും ശ്രീധരന്‍ നയരെ തേടിയെത്തി.

    പ്രധാന സിനിമകള്‍

    കൊട്ടാരക്കര അരങ്ങൊഴിഞ്ഞിട്ട് 28 ആണ്ട് തികയുന്നു

    ചെമ്മീന്‍, കൂട്ടുകുടുംബം, സ്‌നേഹസീമ, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, ഭക്തകുചേല, പുതിയ ആകാശം പുതിയ ഭൂമി, വേലുത്തമ്പി ദളവ, പഴശ്ശിരാജ, കുഞ്ഞാലി മരയ്ക്കാര്‍, അദ്ധ്യാപിക, നിര്‍മാല്യം (1973), മൈഡിയര്‍ കുട്ടിച്ചാത്തന്‍ (1984) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്

    പാരമ്പര്യം തുടരുന്നു

    കൊട്ടാരക്കര അരങ്ങൊഴിഞ്ഞിട്ട് 28 ആണ്ട് തികയുന്നു

    കൊട്ടാരക്കരയുടെ കുടുംബത്തില്‍ നിന്നും മക്കളും കൊച്ചുമക്കളും സിനിമയിലേക്ക് കടന്നുവന്നു എന്നതും സവിശേഷതയാണ്. മക്കളായ സായികുമാര്‍, ശോഭാമോഹന്‍, തുടങ്ങി കൊച്ചു മകന്‍ വിനുമോഹന്‍വരെ സിനിമയില്‍ എത്തി കഴിഞ്ഞു.

    മരണം

    കൊട്ടാരക്കര അരങ്ങൊഴിഞ്ഞിട്ട് 28 ആണ്ട് തികയുന്നു

    1986 ഒക്ടോബര്‍ 18നാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അരങ്ങൊഴിഞ്ഞത്.

    English summary
    28th death anniversary of the legend actor Kottarakkara Sreedharan Nair
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X