അമല്‍ നീരദ് നിര്‍മ്മാതാവാകുമ്പോള്‍

ഇപ്പോള്‍ മലയാള സിനിമയ്ക്ക് പുതിയൊരു നിര്‍മ്മാതാവിനെ കൂടി ലഭിച്ചിരിക്കുകയാണ്. സംവിധായകന്‍ അമല്‍ നീരദാണ് അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ബാച്ചിലര്‍ പാര്‍ട്ടിയാണ് അമല്‍ നീരദ് പ്രൊഡക്ഷന്‍സ് തീയേറ്ററിലെത്തിക്കുന്ന ആദ്യ ചിത്രം.
ആസിഫ് അലി, നിത്യ മേനോന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാവുന്ന ബാച്ചിലര്‍ പാര്‍ട്ടിയില്‍ ബാബുരാജ്, റഹ്മാന്‍, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും വേഷമിടുന്നു. ചിത്രം ജനുവരിയില്‍ തീയേറ്ററുകളിലെത്തും.
അമല്‍ നീരദിന്റെ പാത പിന്‍തുടര്‍ന്ന് കൂടുതല്‍ സംവിധായകര്‍ നിര്‍മ്മാണരംഗത്തേയ്ക്കിറങ്ങുകയാണെങ്കില്‍ പ്രതിസന്ധിയിലായിരിക്കുന്ന മലയാള സിനിമയ്ക്ക് അല്പം ആശ്വസമാവുമെന്ന് പ്രതീക്ഷിയ്ക്കാം.
Amal neerad bachelor party asif ali indrajith nithya menon remya nambeeshan അമല്‍ നീരദ് ബാച്ചിലര്‍ പാര്‍ട്ടി ആസിഫ് അലി നിത്യ മേനോന്‍ രമ്യ നമ്പീശന്‍


Click it and Unblock the Notifications