»   » കാറ്റു പറഞ്ഞകഥയിലൂടെ ഭാനുപ്രിയ വീണ്ടും

കാറ്റു പറഞ്ഞകഥയിലൂടെ ഭാനുപ്രിയ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Bhanupriya
അന്യഭാഷക്കാരിയാണെങ്കിലും മലയാളികള്‍ക്ക് മറക്കാനാവാത്ത താരമാണ് ഭാനുപ്രിയ. ഓരോകാലഘട്ടത്തിലും ഓര്‍മ്മകളില്‍ എന്നെന്നും നിലനില്‍ക്കുന്ന കഥാപാത്രങ്ങളുമായി ഭാനുപ്രിയ മലയാളത്തിലെത്തിയിട്ടുണ്ട്. രാജശില്‍പി, കുലം, അഴകിയരാവണന്‍, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി അങ്ങനെ ഭാനുപ്രിയ ചെയ്ത മിക്കവേഷങ്ങളും വ്യത്യസ്തങ്ങളും വ്യക്തിത്വമുള്ളവയുമായിരുന്നു.

ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം നല്ല നര്‍ത്തകികൂടിയായ ഭാനുപ്രിയ വീണ്ടും മലയാളത്തില്‍ എത്തുകയാണ്. നവാഗതനായ ശ്യാം ഗോപാലിന്റെ കാറ്റു പറഞ്ഞ കഥയിലൂടെയാണ് ഭാനുപ്രിയ വീണ്ടുമെത്തുന്നത്. കണ്ണമ്മ എന്നൊരു ശക്തമായ കഥാപാത്രത്തെയാണ് ഭാനുപ്രിയയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.

ഈ ചിത്രത്തിന്റെ പൂജ തിരുവനന്തപുരം ചൈത്രം ഹോട്ടലില്‍ വച്ച് നടന്നു. ഒരു മലയുടെ ഇരുഭാഗത്തുമായി കിടക്കുന്ന രണ്ട് കുടിയേറ്റ ഗ്രാമങ്ങളുടെയും അവിടത്തെ മനുഷ്യരുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. രാജന്‍ പി ദേവിന്റെ മകന്‍ ജൂബില്‍ രാജ്, മൈതാനം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സ്വാസിക എന്നിവരാണ് മുഖ്യവേഷത്തിലെത്തുന്നത്.

ചിന്തപ്പന്‍, കണ്ണപ്പന്‍ എന്നീ രണ്ടു ചെറുപ്പക്കാരുടെ പ്രണയവും പ്രതികാരവും രണ്ട് ഗ്രാമങ്ങളിലെയും ജീവിതം അസ്വസ്ഥമാക്കുകയാണ്. പ്രണയത്തിന്റെ അഗ്നി കണ്ണുകളിലൊളിപ്പിച്ച താമരയെന്ന സുന്ദരിയാണ് രണ്ടുപേരുടെയും ലക്ഷ്യം. അവള്‍ ആരുടേതായിത്തീരും ഗ്രാമങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമാണ് ചിത്രം. ദേവദാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന, പരമ്പരാഗത തൊഴിലാളികളുള്ള ഗ്രാമപശ്ചാത്തലത്തിലാണ് കഥ ഇതള്‍വിരിയുന്നത്.

ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അയ്യപ്പന്‍ ആറ്റിങ്ങല്‍ ആണ്. എവര്‍ഗ്രീന്‍ ഫിലിം മേക്കേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും ശ്യാം ഗോപാല്‍ നിര്‍വ്വഹിക്കുന്നു. ഫൈസല്‍ ഹംസ, മാള, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്‍, ശങ്കര്‍, സാം ജീവന്‍, അനീഷ്‌മേനോന്‍, സുകുമാരി, തിങ്കള്‍, ഗീതവിജയന്‍, കുളപ്പുള്ളി ലീല, തനൂജ എന്നിവരാണ് മറ്റ്താരങ്ങള്‍. കാറ്റു പറഞ്ഞ കഥയുടെ ചിത്രീകരണം നാഗര്‍കോവില്‍ ഉടന്‍ ആരംഭിക്കും.

English summary
Bhanupriya, would be seen in a Malayalam film after a long while through 'Kattu Paranja Katha', a film directed by Shyamgopal who is also a painter and sculptorm

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam