»   » അശ്ലീല പരസ്യത്തിനില്ലെന്ന് ജോണും ബിപാഷയും

അശ്ലീല പരസ്യത്തിനില്ലെന്ന് ജോണും ബിപാഷയും

Subscribe to Filmibeat Malayalam
John Abraham, Bipasha Basu
മുംബൈ: കോടികള്‍ നല്‍കിയാലും അശ്ലീലതയുള്ള പരസ്യത്തില്‍ അഭിനയിയ്ക്കാനില്ലെന്ന് ജോണ്‍ എബ്രഹാമും ബിപാഷയും തീര്‍ത്ത് പറഞ്ഞു.

ലൈഗിംക ശേഷി കൂട്ടുന്ന ഒരു ഉല്പന്നത്തിന്റെ പരസ്യത്തിനായാണ് ഏജന്‍സി ഇരുവരേയും സമീപിച്ചത്. പക്ഷേ അവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. കോടികളാണ് ഈ ഏജന്‍സി ഇവര്‍ക്ക് വാഗ്ദാനം ചെയ്തത്.

വയാഗ്രയ്ക്ക് സമാനമായ ഒരു ആയുര്‍വേദ ലൈംഗിക ഉത്തേജന മരുന്നായിരുന്നത്രെ ഉല്പന്നം. ഇത്തരം ഉല്പന്നങ്ങള്‍ക്ക് തങ്ങള്‍ എതിരാണെന്ന് പറഞ്ഞാണ് ഇരുവരും പരസ്യത്തില്‍ അഭിനയിയ്ക്കാനില്ലെന്ന് പറഞ്ഞത്.

ബിപാഷയ്ക്ക് ഈ അവസരം നിഷേധിയ്ക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. വേറൊരു ആരോഗ്യ-ഫിറ്റ്നസ് ഉല്പന്നത്തിന്റെ മോഡലായതുകൊണ്ട് ഇത് പ്രശ്നമാവുമെന്നുകൂടി ആയിരുന്നു ബിപാഷയുടെ നിലപാട്.

ലൈംഗികത പ്രചരിപ്പിയ്ക്കുന്ന ഉല്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള പരസ്യങ്ങളില്‍ അഭിനയിയ്ക്കാനുള്ള ക്ഷണങ്ങള്‍ ഇരുവരും ഇതിന് മുമ്പും നിഷേധിച്ചിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam