»   » നായികമാര്‍ക്കിടയില്‍ ഈഗോ വില്ലനാകുന്നു

നായികമാര്‍ക്കിടയില്‍ ഈഗോ വില്ലനാകുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/29-bollywood-slugfest-2-aid0167.html">Next »</a></li></ul>
Nayanthara-asin-kareena
മറ്റേതൊരു രംഗത്തുമെന്നതു പോലെ സിനിമയിലും മത്സരമുണ്ട്. തനിയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന സഹതാരങ്ങളെ ഏതു വിധേനയും പിന്നോട്ടടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന സിനിമാ താരങ്ങളും അപൂര്‍വ്വമല്ല. അണിയറയില്‍ ഉടലെടുക്കുന്ന താരങ്ങളുടെ പോര് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതോടെ രംഗം കൊഴുക്കും.

മിക്കപ്പോഴും താരങ്ങളുടെ ഇടയിലുള്ള ഈഗോ ആണ് ഇത്തരം വഴക്കുകള്‍ക്ക് വഴിമരുന്നിടുന്നത്. അടുത്തിടെയായി ബോളിവുഡിലെ നായികനടിമാരെ അലട്ടുന്ന പ്രധാനപ്രശ്‌നം തന്റെ ചിത്രത്തില്‍ മറ്റൊരു നടി കൂടി പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യാനെത്തുന്നതാണ്. ഇതുമൂലം ചിത്രത്തിലെ തന്റെ പ്രകടനം ജനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവുമോ എന്നുള്ള ഭയം വഴക്കില്‍ കലാശിയ്ക്കുന്നു.

ഇക്കാര്യത്തെ ചൊല്ലി ബോളിവുഡില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ വിവാദമുണ്ടാക്കിയത് കരീന കപൂറാണ്. രണ്ടു നായികമാരുള്ള ചിത്രങ്ങള്‍ ചെയ്യുന്നതിനോട് ബെബോയ്ക്ക് പണ്ടേ താത്പര്യമില്ല. കാരണം തന്റെ റോള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയാലോ എന്ന ഭയം തന്നെ. എന്നാല്‍ അടുത്തിടെ കരീന അഭിനയിച്ച ഒരു ചിത്രത്തിന് വേണ്ടി പ്രിയങ്ക ചോപ്ര ഐറ്റം നമ്പര്‍ ചെയ്യുകയുണ്ടായി. ഇത് കരീനയ്ക്ക് ഇഷ്ടപ്പെട്ടില്ല. തന്റെ ചിത്രത്തില്‍ പ്രിയങ്കയുടെ ഐറ്റം നമ്പര്‍ ഉള്‍പ്പെടുത്തേണ്ട യാതൊരാവശ്യവുമുണ്ടായിരുന്നില്ല എന്ന് കരീന മാധ്യമങ്ങളുടെ മുന്നില്‍ വിളിച്ചു കൂവി. പ്രിയങ്കയുടെ ഡാന്‍സ് മൂലം തന്റെ പ്രകടനം മങ്ങിപ്പോകുമോ എന്ന ഭയമാണ് കരീനയുടെ ഈ പ്രസ്താവനയ്ക്ക് പിന്നിലെന്ന് ഏത് കൊച്ചു കുട്ടിയ്ക്കും മനസ്സിലാകും.

ഇതിന് മുന്‍പും കരീന സഹതാരങ്ങള്‍ക്കെതിരെ വിമര്‍ശനം നടത്തിയിട്ടുണ്ട്. ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന മലയാളി താരം അസിനെതിരെയായിരുന്നു കരീന രംഗത്തെത്തിയത്. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ച അസിന്റെ പ്രകടനം വളരെ മോശമായിരുന്നുവെന്നായിരുന്നു കരീനയുടെ വിമര്‍ശനം. മലയാളത്തില്‍ സമാന വേഷം ചെയ്ത നയന്‍താര അസിനേക്കാള്‍ വളരെ നന്നായി അഭിനയിച്ചുവെന്നും ബെബോ പറഞ്ഞു.

മുന്‍പ് അസിനെതിരെ ജനീലിയ നടത്തിയ ഒരു പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ വിവാദങ്ങളെ താന്‍ ശ്രദ്ധിക്കാറില്ലെന്നും അവ തന്റെ കരിയറിനെ ഒരു തരത്തിലും ബാധിയ്ക്കില്ലെന്നും അസിന്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ ജനീലിയയോട് വഴക്കടിക്കാന്‍ താത്പര്യമില്ലെന്നും അസിന്‍ പറഞ്ഞു. തന്റെ കഴിവുകളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അതുകൊണ്ടു തന്നെ ചിത്രത്തിലെ മറ്റുള്ളവരുടെ പ്രകടനം ഒരുതരത്തിലും തന്നെ ബാധിയ്ക്കില്ലെന്നും അസിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അസിന്റെ ഉള്ളിലും ഈഗോയുടെ ചെറിയൊരംശമില്ലേ എന്ന് സംശയമുണ്ടാക്കുന്ന ഒരു സംഭവം അടുത്തിടെയുണ്ടായി.

അടുത്തപേജില്‍ 
അസിനും ഈഗോ?

<ul id="pagination-digg"><li class="next"><a href="/news/29-bollywood-slugfest-2-aid0167.html">Next »</a></li></ul>
English summary
Taunts and lashing out at each other has now become a common scene in tinsel town. The most recent case being that of Deepika Padukone commenting on Kareena Kapoor’s ego problems. Earlier, when Kareena Kapoor commented on Asin’s performance in Tamil version of Bodyguard saying Nayanthara (who acted in the Malayalam original) was better in the movie, everyone realised that the actress’ movies are treated as ‘competitive’.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam