അസിനും ഈഗോ?

ഹൗസ്ഫുള്‍ 2 എന്ന ചിത്രത്തില്‍ അസിനോടൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നത് ശ്രീലങ്കന്‍ താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ്. ചിത്രത്തില്‍ ജാക്വിലിന്റെ വേഷത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ സംവിധായകന്‍ ശ്രമിയ്ക്കുന്നുവെന്ന് അസിന്‍ ആരോപിച്ചത്രേ. ഇത് മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. തന്റെ കഴിവില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചു പറയുന്ന അസിനില്‍ നിന്ന് ഇത്തരമൊരു പരാതിയുയരുന്നത് മനസ്സിലാക്കാനാകുന്നില്ല.
എന്നാല്‍ ഈഗോയുടെ കാര്യത്തിലും വഴക്കിന്റെ കാര്യത്തിലും തെന്നിന്ത്യന്‍ നടികളും പിന്നിലല്ല. ഗ്ലാമര്‍ ക്വീന്‍ നയന്‍താരയും നടി തൃഷയുമായുണ്ടായ വഴക്കുകളുടെ കാരണവും ഒരു തരത്തില്‍ പറഞ്ഞാല്‍ ഈഗോ തന്നെ. അതുപോലെ സോനയും നമിതയും കലഹിച്ചതും മത്സരത്തിന്റെ ഭാഗം.
രണ്ടു നടിമാരുള്ള സിനിമകളുടെ ഭാഗമാകുന്നത് വന്‍ റിസ്‌കാണെന്ന് നടന്‍ വിശാല്‍ തുറന്ന് സമ്മതിയ്ക്കുന്നു. ഈഗോ ഉള്ള നടികള്‍ സെറ്റില്‍ പ്രശ്‌നമുണ്ടാക്കുകയും ഇത് സിനിമയെ മൊത്തത്തില്‍ ബാധിയ്ക്കുകയും ചെയ്യുമെന്ന് വിശാല്‍ പറയുന്നു.
എന്നാല്‍ അഭിനയരംഗത്ത് മത്സരിയ്ക്കുകയും യഥാര്‍ഥ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളായിരിക്കുകയും ചെയ്യുന്ന നടിമാരുണ്ട്. കുശ്ബു അത്തരമൊരാളാണ്. അഭിനയരംഗത്ത് തന്റെ ഏറ്റവും വലിയ ശത്രുവായിരുന്ന ഗൗതമിയെ ജീവിതത്തില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താക്കി മാറ്റാന്‍ കുശ്ബുവിന് കഴിഞ്ഞു. എന്നാല്‍ ഇന്നത്തെ പലതാരങ്ങള്‍ക്കും അതിനുള്ള സഹിഷ്ണുത ഇല്ലെന്നതാണ് സത്യം
മുന്‍പേജില്‍
നായികമാര്‍ക്കിടയില്‍ ഈഗോ വില്ലനാകുന്നു


Click it and Unblock the Notifications