»   » മോഹന്‍ലാല്‍ ഓണ്‍ലൈനില്‍

മോഹന്‍ലാല്‍ ഓണ്‍ലൈനില്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു ശുഭവാര്‍ത്ത, പ്രിയതാരത്തെ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ബന്ധപ്പെടാം. നിങ്ങളുടെ അഭിപ്രായങ്ങള്‍, ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എങ്ങനെ എന്തും അദ്ദേഹത്തെ അറിയിക്കാം.

ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഓണ്‍ലൈന്‍ സോഷ്യല്‍ മീഡികളിലൂടെയും താനുമായി ബന്ധപ്പെടാമെന്ന് മോഹന്‍ലാല്‍ തന്നെയാണ് അറിയിച്ചത്. ടെറിട്ടോറിയല്‍ ആര്‍മിയുടെ കണ്ണൂര്‍ ബെറ്റാലിയനില്‍ രണ്ടുദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ച് എല്ലാ വിവരങ്ങളും നല്‍കുന്ന ദി കംപ്ലീറ്റ് ആക്ടര്‍ ഡോട്ട് കോം എന്ന സൈറ്റില്‍ ലാലുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ലാലിന്റെ പുതിയ ചിത്രങ്ങള്‍, മറ്റു വിശേഷങ്ങള്‍ എന്നിവയ്‌ക്കൊപ്പം ജീവചരിത്രം, അവാര്‍ഡുകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം ഈ സൈറ്റില്‍ ലഭ്യമാണ്.

ആരാധകര്‍ക്കായി ഇതില്‍ ഡിസ്‌കഷന്‍ പ്ലാറ്റ്‌ഫോമും സജ്ജീകരിച്ചിട്ടുണ്ട്. സിനിമ, പൊതുസേവനം എന്നിവ സംബന്ധിച്ച് എന്ത് നിര്‍ദ്ദേശങ്ങള്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ നിങ്ങള്‍ക്ക് ലാലിനെ അറിയിക്കാം.

ഇതൂകൂടാതെ സൗഹൃദ സൈറ്റുകളായ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ട്വിറ്റര്‍, യുട്യൂബ് എന്നിവയിലെല്ലാം ലാലിന് അക്കൗണ്ട് ഉണ്ട്. ദി കംപ്ലീറ്റ് ആക്ടര്‍  എന്ന പേരില്‍ ഒരു ബ്ലോഗും ലാല്‍ തുടങ്ങിയിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X