»   »  ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്നും തിലകന്‍ പുറത്ത്

ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്നും തിലകന്‍ പുറത്ത്

Posted By:
Subscribe to Filmibeat Malayalam
Thilakan
നടന്‍ തിലകന് സിനിമാ സംഘടനകള്‍ ഉപരോധം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉപരോധത്തിന്റെ ഭാഗമായി ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ന്നെ ചിത്രത്തില്‍ നിന്നും തിലകനെ മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെയും അമ്മയുടെയും നിര്‍ബ്ബന്ധത്താലാണ് തന്നെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തിലകന്‍ ആരോപിച്ചു.

ഒരു സൂപ്പര്‍സ്റ്റാറിനെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണ് തനിക്ക് ഉപരോധം ഏര്‍പ്പെടുത്തിയതെന്നും തിലകന്‍ പറഞ്ഞിട്ടുണ്ട്.

തിലകനെ പുറത്താക്കിയത് ഫെഫ്കയുടെ നിര്‍ദ്ദേശ പ്രകാരമാണെന്്‌ന ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മ്മാതാവ് വര്‍ണ്ണചിത്ര സുബൈര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം അറിയില്ലെന്നാണ് ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

മാക്ടയുടെ ജനറല്‍ സെക്രട്ടറി വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ തിലകന്‍ അഭിനയിച്ചിരുന്നു. അതാണ് ഫെഫ്കയെയും അമ്മയെയും ചൊടിപ്പിച്ചതെന്നാണ് സൂചന.

മാള അരവിന്ദന്‍, ക്യാപ്റ്റന്‍ രാജു എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അവര്‍ക്കെതിരെയും വിലക്ക് കൊണ്ടുവന്നേയ്ക്കുമെന്നാണ് സൂചന.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam