»   » അവളുടെ രാവുകള്‍ വീണ്ടും; നായകന്‍ പൃഥ്വിരാജ്

അവളുടെ രാവുകള്‍ വീണ്ടും; നായകന്‍ പൃഥ്വിരാജ്

Posted By: Staff
Subscribe to Filmibeat Malayalam
Avalude Ravukal
പഴയകാല ഹിറ്റ് ചിത്രങ്ങളെയെല്ലാം പൊടിതട്ടിയെടുത്ത് പുത്തന്‍ രൂപത്തിലും ഭാവത്തിലും ഇറക്കുകയെന്നതാണ് ചലച്ചിത്രരംഗത്തെ പുതിയ ട്രെന്‍ഡ്. ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രം രതിനിര്‍വേദത്തിന്റെ പുതിയ പതിപ്പ് തിയേറ്ററുകളില്‍ തരംഗമായി മാറിയതിനാല്‍ത്തന്നെ ഇത്തത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ പുതുരൂപത്തിലെത്താന്‍ സാധ്യത കൂടിയിരിക്കുകയാണ്.

ഇക്കൂട്ടത്തില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് അവളുടെ രാവുകള്‍ എന്ന ചിത്രമാണ്. ഐവി ശശിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അവളുടെ രാവുകളിലൂടെയാണ് അഭിനേത്രിയെന്ന നിലയില്‍ സീമയും അംഗീകരിക്കപ്പെട്ടത്. ഈ ചിത്രം പുതിയ രൂപത്തില്‍ തയ്യാറാക്കുന്നത് ശശി തന്നെയാണ്.

സുകുമാരന്‍ അവതരിപ്പിച്ച കഥാപാത്രത്തെ മകന്‍ പൃഥ്വിരാജായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചന. സീമയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏത് നായികയായിരിക്കണമെന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല. ലിബര്‍ട്ടി ബഷീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷെരീഫിന്റെ രചനയില്‍ 1978ല്‍ പുറത്തിറങ്ങിയ ഈ ചിത്രം അക്കാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അശ്ലീല ചിത്രം എന്ന വിശേഷണമായിരുന്നു അന്ന് ഈ ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ കാലം പോകെ മലയാളം ക്ലാസിക് ചിത്രങ്ങളുടെ കൂട്ടത്തിലേയ്ക്ക് അവളുടെ രാവുകളും ചേര്‍ക്കപ്പെടുകയായിരുന്നു. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം ഐവി ശശി തയ്യാറാക്കുന്ന ചിത്രം കൂടിയായിരിക്കും ഈ പുതിയപതിപ്പ്.

നേരത്തേ ഈ ചിത്രത്തിന് രണ്ടാംഭാഗം വരുന്നുണ്ടെന്നും അതില്‍ ശ്വേത മേനോന്‍ നായികയാവുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam