ജോണിയ്‌ക്കൊപ്പം മോഹന്‍ലാല്‍

ജോണിയുടെ മറ്റുചിത്രങ്ങളെപ്പോലെ ഇതും കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാവും ഒരുക്കുകയെന്ന് സൂചനകളുണ്ട്. ഇപ്പോള്‍ ഷൂട്ടിങ് തുടരുന്ന മമ്മൂട്ടിയുടെ താപ്പാനയുടെ ജോലികള്‍ തീര്‍ന്നാലുടന്‍ മോഹന്‍ലാല്‍ ചിത്രം ആരംഭിയ്ക്കാനാണ് തീരുമാനം.
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ഹലോയുടെ നിര്‍മാതാവായ ജോയ് തോമസ് ശക്തികുളങ്ങരയാണ് ഈ ചിത്രവും നിര്‍മിയ്ക്കുന്നത്. ലാലിന്റെ തന്നെ സ്‌പെഷ്യലിസ്റ്റ് എന്ന സിനിമയുടെ അണിയറയിലും ജോയ് തന്നെയണ്.
മമ്മൂട്ടിയുടെ താപ്പാനയുടെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നതിനിടെ ജോണിയുടെ ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിലെത്തുകയാണ്. പൃഥ്വിരാജും കോളിവുഡ് താരം ശശികുമാറും അഭിനയിച്ചിരിയ്ക്കുന്ന ചിത്രം ഗംഭീരപ്രിവ്യൂ റിപ്പോര്‍ട്ടാണ് നേടിയിരിക്കുന്നത്.


Click it and Unblock the Notifications