»   » ഖുശ്ബു കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നു

ഖുശ്ബു കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Khushboo
ഖുശ്ബു ആകെ സന്തോഷത്തിലാണ്. വിവാഹത്തിന് മുമ്പ് സെക്‌സ് ആകുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞതിന് തനിയ്‌ക്കെതിരെ വാളോങ്ങിയവരോട് നിയമയുദ്ധത്തിലൂടെ മറുപടി നല്‍കാന്‍ സാധിച്ചതാണ് താരത്തെ സന്തോഷവതിയാക്കുന്നത്.

എനിയ്ക്ക് നീതി ലഭിച്ചിരിയ്ക്കുന്നു. സുപ്രീം കോടതി വിധിയെക്കുറിച്ച ്താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. നിയമയുദ്ധം ജയിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനൊപ്പം ഖുശ്ബു മറ്റൊരു വിശേഷം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്നാണ് നടി സൂചിപ്പിച്ചിരിയ്ക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫാനായ ഖുശ്ബു പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തോടൊപ്പം ലണ്ടനില്‍ അവധിക്കാലം ചെലവഴിയ്ക്കുന്ന നടി ചെന്നൈയില്‍ തിരിച്ചെത്തിയാലുടന്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ല. നാട്ടില്‍ മടങ്ങിയെത്തിയ ശേഷം കാര്യങ്ങള്‍ തീരുമാനിയ്ക്കും. സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിയ്ക്കണമെന്നാണ് എന്റെ ആഗ്രഹം, ഖുശ്ബു പറഞ്ഞു.

ഖുശ്ബുവിന്റെ വരവിനെ കോണ്‍ഗ്രസിന്റെ തമിഴ്‌നാട് ഘടകവും സ്വാഗതം ചെയ്തിട്ടുണ്ട്. സോണിയയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസിലേക്ക് വരാമെന്ന് തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ വി തങ്കബാലു വ്യക്തമാക്കി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam