»   » ലക്ഷ്മി ഗോപാലസ്വാമിയും കളംമാറ്റിച്ചവിട്ടുന്നു

ലക്ഷ്മി ഗോപാലസ്വാമിയും കളംമാറ്റിച്ചവിട്ടുന്നു

Posted By:
Subscribe to Filmibeat Malayalam
Lakshmi Gopalaswamy
ലക്ഷ്മി ഗോപാലസ്വാമിയെന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു ശാലീനസുന്ദരിയുടെ മുഖമാണ് മലയാളികള്‍ക്ക് ഓര്‍മ്മ വരിക. എന്നാല്‍ ഇത് പൊളിച്ചെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഈ നടി.

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതെ രക്ഷയില്ലെന്നാണ് നടിയുടെ നിലപാട്. അതുകൊണ്ടു തന്നെ അല്‍പ്പം സെക്‌സിയായി അഭിനയിക്കാനും താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലക്ഷ്മി. നോട്ടി പ്രൊഫസര്‍ എന്ന ചിത്രത്തിലൂടെ തന്റെ മേല്‍ പതിഞ്ഞ ശാലീന സുന്ദരി ഇമേജ് പൊളിയ്ക്കാനാവുമെന്നാണ് ലക്ഷ്മി പ്രതീക്ഷിക്കുന്നത്.

നടന്‍ ബാബുരാജാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മോഡേണ്‍ വേഷങ്ങള്‍ തനിയ്ക്കും ഇണങ്ങുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ലക്ഷ്മി. ചിത്രത്തിലെ തന്റെ കഥാപാത്രം അല്‍പ്പം കോമഡി കലര്‍ന്നതാണെന്നത് നടിയ്ക്ക് സന്തോഷം പകരുന്നു.

ചിത്രത്തില്‍ ഒരു സിനിമാനടിയുടെ റോളിലാണ് ലക്ഷ്മി എത്തുന്നത്. എന്നാല്‍ വിവാഹശേഷം ഇവര്‍ ഒരു വീട്ടമ്മയായി ഒതുങ്ങി കൂടേണ്ടി വരുന്നു. അതേസമയം ഭാര്യയുടെ പേരില്‍ ഷൈന്‍ ചെയ്യുന്ന ഭര്‍ത്താവായാണ് ബാബുരാജ് വേഷമിടുന്നത്. ടിനി ടോം, രാജീവ് പിള്ള തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

English summary
It takes a second look at her latest pictures to acknowledge that the ultramodern woman in question is indeed Lakshmi Gopalaswamy - the coy, demure, girl-next-door who we've been so accustomed to seeing in saris and salwars.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam