മോഹന്‍ലാല്‍ വീണ്ടും ഡബിള്‍ റോളില്‍

അച്ഛനും മകനുമായി ലാല്‍ തന്നെയാണ് അഭിനയിക്കുന്നത്. ഒരു ഗ്രാമത്തിലെ തിയേറ്റര്‍ ഉടമയുടെ പരാധീനതകളും ജീവിത പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ വിഷയം.
രവീന്ദ്രന്‍ നായര്‍ എന്ന തീയേറ്റര്‍ ഉടമയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം, രവീന്ദ്രന്റെ അച്ഛനും തിയേറ്റര്‍ സ്ഥാപകനുമായ കഥാപാത്രത്തെയും ലാല്‍ തന്നെ അവതരിപ്പിക്കുന്നു.
ഷാജൂണ്‍ കര്യാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.എസ് സുരേഷ് ബാബു തിരക്കഥയൊരുക്കുന്നു. രാവണപ്രഭു, ഉടയോന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലാല്‍ മുമ്പ് അച്ഛനും മകനുമായിട്ട് പ്രത്യക്ഷപ്പെട്ടിട്ടുട്ടുണ്ട്്. ഇതില്‍ ഉടയോന്‍ വേണ്ടത്ര വിജയിച്ചില്ലെങ്കിലും രാവണപ്രഭു വന്‍ വിജയമായി മാറിയിരുന്നു.


Click it and Unblock the Notifications











