സുഹൃദ്‌സംഘം ലാലിന് പാരയാവുന്നു

സ്വന്തം ഡ്രൈവറും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസിന് മാത്രം മോഹന്‍ലാല്‍ ഡേറ്റ് നല്‍കുന്നതാണത്രെ മറ്റ് പ്രമുഖ നിര്‍മ്മാതാക്കളെ പ്രകോപിപ്പിച്ചത്.
ഇക്കാര്യത്തില്‍ ലാലിനെതിരെ നിര്‍മ്മാതാക്കള്‍ ഒറ്റക്കെട്ടായിരിക്കുകയാണെന്നുമാണ് കേള്‍ക്കുന്നത്.
ഇനി ഡേറ്റിനായി മോഹന്‍ലാലിനെ സമീപിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തുകഴിഞ്ഞതായാണ് അറിയുന്നത്. മലയാള ചിത്രങ്ങളില്‍ നിന്ന് അകന്ന് പ്രിയദര്‍ശന്റെ ആമീര്‍ ഖാന്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ മോഹന്‍ലാല്‍ ആലോചിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
താരങ്ങളാണ് സിനിമാ ലോകത്ത് എല്ലാമെന്ന് പൊതുവേ ധാരണയുണ്ട്. എന്നാല്‍ നിര്‍മ്മാതാക്കളില്ലാതെ വരുന്പോള്‍ എങ്ങനെ സിനിമയുണ്ടാകുമെന്നത് ആശങ്കാജനകമായ ഒരു ചോദ്യമാണ്. അതിനാല്‍ത്തന്നെ സിനിമയെക്കുറിച്ച് എല്ലാമറിയുന്ന സൂപ്പര്‍താരങ്ങളും വളര്‍ന്നുവരുന്നവരുമെല്ലാം സിനിമയെ നശിപ്പിക്കുന്ന രീതിയില്‍ മുന്നോട്ടുപോകുന്പോള്‍ ഇത്തരത്തിലൊരു മുന്നറിയിപ്പ് കൊടുക്കുന്നതില്‍ തെറ്റില്ലെന്നുതന്നെ പറയേണ്ടിവരും.
അടുത്തപേജില്‍


Click it and Unblock the Notifications