»   » നയന്‍സ് താത്കാലികമായി വിടവാങ്ങുന്നു?

നയന്‍സ് താത്കാലികമായി വിടവാങ്ങുന്നു?

Posted By:
Subscribe to Filmibeat Malayalam
Nayantara
തിരിച്ചടികളുടെ കാലമാണ് നയന്‍സിനെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കഴിഞ്ഞ കുറെക്കാലമായി തമിഴിലും തെലുങ്കിലും ഇറങ്ങുന്ന നയന്‍സ് പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്നത് പതിവ് കാഴ്ചയാണ്. ജൂനിയര്‍ എന്‍ടിആറിനൊപ്പം നയന്‍സ് അഭിനയിച്ച് അടര്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയമാണ് നേരിട്ടത്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ബോഡിഗാര്‍ഡിന്റെ വിധി ഇനിയും പറയാനായിട്ടില്ല.

കരിയറില്‍ മാത്രമല്ല, ജീവിതത്തിലും താരസുന്ദരി പ്രതിസന്ധികള്‍ നേരിടുകയാണ്. ചിമ്പുവുമായുള്ള പ്രണയം അവസാനിപ്പിച്ചതിന് ശേഷം കരിയറിന്റെ ഉന്നതങ്ങളിലേക്ക് കുതിച്ച താരം പിന്നീട് ചെന്നുചാടിയത് പ്രഭുദേവയുമായുള്ള ഗോസിപ്പുകളിലാണ്. നൃത്തരാജാവിന്റെ കുടുംബജീവിതം വരെ തകരുന്ന രീതിയിലായിരുന്നു നയന്‍സ്-പ്രഭു ഗോസിപ്പുകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ജീവിതത്തിലും കരിയറിലും ഒരു മാറ്റം വരണമെന്ന് താരം ആഗ്രഹിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി വെള്ളിത്തിരയില്‍ നിന്നൊരു താത്കാലിക വിടവാങ്ങലിനെപ്പറ്റി നയന്‍സ് ഗൗരവമായി ആലോചിയ്ക്കുന്നുണ്ടെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനാണത്രേ താരത്തിന്റ പ്ലാന്‍.

തമിഴില്‍ നിന്നുള്ള പുതിയ ഓഫറുകളൊന്നും നയന്‍സ് സ്വീകരിച്ചിട്ടില്ല. ബോസ് എങ്കിറ ഭാസ്‌ക്കരന്‍ എന്നൊരു ചിത്രത്തില്‍ മാത്രമാണ് നയന്‍സ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് തീര്‍ത്തതിന് ശേഷം കേരളത്തില്‍ തിരിച്ചെത്തി സുഖചികിത്സ നടത്താനും നയന്‍സ് തീരുമാനിച്ചിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam