»   » നയന്‍സ് ഇതാദ്യമായി പരസ്യചിത്രത്തില്‍

നയന്‍സ് ഇതാദ്യമായി പരസ്യചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Nayantara
തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയും വിവാദങ്ങളുടെ സഹയാത്രികയുമായ നയന്‍താര ആദ്യമായി പരസ്യചിത്രത്തില്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാര ബ്രാന്‍ഡായ പോത്തീസിന്റെ പരസ്യത്തിലേക്കാണ് നയന്‍സ് കരാര്‍ ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

വെള്ളിത്തിരയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ ഒരു പരസ്യചിത്രത്തില്‍ പോലും നയന്‍സ് അഭിനയിച്ചിരുന്നില്ല. തമിഴകത്തെ ഒന്നാം നമ്പര്‍ താരമായി തിളങ്ങിയ കാലത്ത് വമ്പന്‍ ഓഫറുകള്‍ വന്നെങ്കിലും നയന്‍സ് അതെല്ലാം നിരസിക്കുകയായിരുന്നു. തന്നെക്കാണാന്‍ പ്രേക്ഷകര്‍ തിയറ്ററുകളില്‍ വരണമെന്നും ടിവിയിലൂടെയു മറ്റും പ്രത്യക്ഷപ്പെട്ടാന്‍ താരപ്പകിട്ട് മങ്ങുമെന്നും ഭയന്നാണ് നയന്‍സ് പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ അന്ന് മടിച്ചിരുന്നത്.

എന്നാലിപ്പോള്‍ ഈ ചിന്തകളെല്ലാം മാറ്റിവെച്ച് പരസ്യത്തില്‍ അഭിനയിക്കാന്‍ നടി സമ്മതം മൂളുകയായിരുന്നു. ഒരു മോഹവിലയ്ക്കാണ് നയന്‍സുമായി പോത്തീസ് കരാറിലേര്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതേക്കുറിച്ച് പ്രതികരിയ്ക്കാന്‍ നടി തയാറായിട്ടില്ല. അതേ സമയം നയന്‍സിനെ പോലൊരു താരത്തെ മോഡലാക്കാന്‍ കഴിഞ്ഞത് നേട്ടമായാണ് പോത്തീസ് കാണുന്നത്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും അറിയപ്പെടുന്ന താരത്തിലൂടെ തങ്ങളുടെ ബ്രാന്‍ഡ് വാല്യൂ ഇനിയും വര്‍ദ്ധിപ്പിയ്ക്കാമെന്നാണ് പോത്തീസിന്റെ കണക്കുക്കൂട്ടല്‍.

പോത്തീസിന്റെ ദീപാവലി കളക്ഷന്‍ പരസ്യങ്ങളിലാണ് നയന്‍സ് ആദ്യം അഭിനയിക്കുന്നത്. സംവിധായകന്‍ എല്‍ വിജയ്‌ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച് ശ്രദ്ധേയനായ ശങ്കര്‍ സംവിധാനം ചെയ്യുന്ന പരസ്യചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത് യന്തിരന്‍ ഫെയിം രത്‌നവേലാണെ്ന്ന് സൂചനകളുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam