'ഐ ഹാവ് എ ഡ്രീ'മില്‍ പൃഥ്വി നായകന്‍

പേര് സൂചിപ്പിയ്‌ക്കുന്നത് പോലെ പുതുമയാര്‍ന്ന ത്രില്ലറായിരിക്കും ഇതെന്ന് സംവിധായകന്‍ പറയുന്നു. രണ്ട് നായികമാരുള്ള സിനിമയില്‍ വ്യത്യസ്‌തമായ അവതരണ രീതിയാണ് പ്രദീപ് നായര്‍ അവലംബിയ്‌ക്കുന്നത്. കരിയറില്‍ പൃഥ്വി ഇതിന് മുമ്പ് അവതരിപ്പിയ്‌ക്കാത്ത വേഷമായിരിക്കും ചിത്രത്തിലേതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അവസാനമായി തിയറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രമായ കലണ്ടറിന്റെ നിര്‍മാതാക്കളായ നന്ത്യാട്ട് ഫിലിംസ് തന്നെയാണ് 'ഐ ഹാവ് എ ഡ്രീം' നിര്‍മ്മിയ്‌ക്കുന്നത്. തിരക്കഥാ ജോലികള്‍ ഏകദേശം പൂര്‍ത്തിയായ ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിയ്‌ക്കുകയാണ്.
ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്ന ചിത്രങ്ങളുടെ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ പ്രദീപ് ചിത്രത്തിന്റെ തിരക്കുകളിലേക്ക് പൃഥ്വി കടന്നേക്കുമെന്നാണ് സൂചന.
ഐ ഹാവ് എ ഡ്രീം ഒരിടം കലണ്ടര്‍ പൃഥ്വിരാജ് പ്രദീപ് നായര്‍ calendar i have a dream oridam pradeep nair prithviraj


Click it and Unblock the Notifications