റസൂലിനെ ആദ്യം കണ്ടെത്തിയത് മമ്മൂട്ടി

എന്നാല്‍ ഈ ശബ്ദമാന്ത്രികന്റെ മനസ്സില്‍ മറ്റുചിലസിനിമ മോഹങ്ങള്‍ ഉറങ്ങിക്കിടക്കുന്ന കാര്യം ചുരുക്കം ചിലരെങ്കിലും ഇവിടെ മനസ്സിലാക്കിയിരുന്നു. നല്ല സിനിമകളോടുള്ള പൂക്കുട്ടിയടെ ആഗ്രഹം കണ്ടറിഞ്ഞ് സഹകരിയ്ക്കാനെത്തിയവരില്‍ ഒരാള്‍ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി തന്നെ.
അഞ്ച് കൊല്ലം മുമ്പ് ആനന്ദിന്റെ പ്രശസ്ത നോവലായ ഗോവര്‍ദ്ധന്റെ യാത്രകള്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നതിന്റെ ജോലികള്‍ റസൂല്‍ തുടങ്ങിവച്ചിരുന്നു. എന്നാല്‍ അവസാന നിമിഷമുണ്ടായ ചില പ്രതിസന്ധികള്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറാന്‍ റസൂലിനെ പ്രേരിപ്പിച്ചു. മമ്മൂട്ടി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നെങ്കിലും ശബ്ദങ്ങളുടെ ലോകത്തേക്ക് തത്കാലത്തേക്കെങ്കിലും ശ്രദ്ധകേന്ദ്രീകരിയ്ക്കാനായിരുന്നു റസൂലിന്റെ തീരുമാനം.
അടുത്ത പേജില്‍


Click it and Unblock the Notifications