മമ്മൂട്ടി-ബച്ചന്‍ ചിത്രവുമായി റസൂല്‍ പൂക്കുട്ടി

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/29-rasul-to-unite-mammootty-and-big-b-1-aid0032.html">« Previous</a>

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം റസൂല്‍ പൂക്കുട്ടി ഒരിയ്ക്കല്‍ കൂടി തന്റെ സംവിധാന മോഹങ്ങള്‍ പൊടിതട്ടിയെടുക്കയാണ്. അഞ്ച് വര്‍ഷം മുമ്പുള്ള സിനിമ സ്വപ്‌നങ്ങളില്‍ നിന്നും ഏറെ മുന്നോട്ടുപോയ പൂക്കുട്ടി ഇപ്പോള്‍ തന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത് ഇന്ത്യന്‍ സിനിമയിലെ താരരാജാക്കന്മാരെയാണ്.

മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയെയും ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനെയും നായകന്മാരാക്കി ഒരു സ്വപ്‌നതുല്യ ചിത്രമാണ് പൂക്കുട്ടിയുടെ മനസ്സിലുള്ളത്.

മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍താരമായ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടള്ള ബച്ചന്‍ ഇതാദ്യമായാണ് മമ്മൂട്ടിയുമൊത്ത് വെള്ളിത്തിര പങ്കിടാനൊരുങ്ങുന്നത്. കാണ്ഡഹാറില്‍ ബച്ചനും മോഹന്‍ലാലും ഒപ്പം അഭിനയിച്ചെങ്കിലും ഇവര്‍ തമ്മില്‍ മത്സരിയ്ക്കാന്‍ പോന്ന രംഗങ്ങളൊന്നും ഈ ചിത്രത്തിലുണ്ടായിരുന്നില്ല. എന്നാല്‍ മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടിയ ഇന്ത്യയിലെ രണ്ട് അഭിനയപ്രതിഭകളുടെ മാറ്റുരയ്ക്കലാവും റസൂലിന്റെ ചിത്രമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

അച്ഛന്റെ മകന്റെയും സ്‌നേഹഹബന്ധങ്ങളുടെ കഥ പറയുന്ന സിനിമയുടെ അണിയറയില്‍ ബോളിവുഡിലെ നമ്പര്‍ വണ്‍ ടെക്‌നീഷ്യന്‍മാര്‍ അണിനിരക്കുമെന്നാണ് അറിയുന്നത്. ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ ഒരുപാട് പ്രൊജക്ടുകള്‍ റസൂലിനെ തേടിവരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയായാല്‍ മമ്മൂട്ടി-ബച്ചന്‍ ചിത്രം തുടങ്ങാനാണ് റസൂല്‍ തീരുമാനിച്ചിരിയ്ക്കുന്നത്.3
മുന്‍പേജില്‍

<ul id="pagination-digg"><li class="previous"><a href="/news/29-rasul-to-unite-mammootty-and-big-b-1-aid0032.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X