twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രതിയുടെ ഉന്മാദവുമായി രതിനിര്‍വേദം വരുന്നു

    By Ajith Babu
    |

    Rathinirvedam
    കൗമാര മനസ്സുകളില്‍ രതിയുടെ ഉന്മാദം സൃഷ്ടിയ്ക്കാന്‍ രതിനിര്‍വേദം വീണ്ടുമെത്തുന്നു. എഴുപത്തിയെട്ടുകളുടെ തുടക്കത്തില്‍ യൗവനത്തിന്റെ തീക്ഷ്ണമായ രതിദാഹം അഭ്രപാളികളിലെത്തിച്ച ഭരതന്റെ രതിനിര്‍വേദം പുനര്‍ജനിയ്ക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.

    മനുഷ്യമനസ്സുകളുടെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്ന ഒട്ടേറെ കലാസൃഷ്ടികള്‍ രചിച്ച പാമ്പ് എന്ന നോവലാണ് ഭരതന്‍ വെള്ളിത്തിരയിലേക്ക് സന്നിവേശിപ്പിച്ചത്. പത്മരാജന്റെ മനസ്സില്‍ ഉറവെടുത്ത കഥാസൃഷ്ടിയെ അതിന്റെ പൂര്‍ണതയോടെ ഭരതന്‍ അഭ്രപാളിയിലേക്ക് പകര്‍ത്തിയപ്പോള്‍ മലയാള സിനിമ എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്ന കലാസൃഷ്ടിയാണ് ജനിച്ചത്. അന്നുമിന്നും വാര്‍ത്താമാധ്യമങ്ങള്‍ ഈ സിനിമയെപ്പറ്റി ചര്‍ച്ച ചെയ്യുന്നത് സിനിമയുടെ കാലികപ്രാധാന്യത്തെയാണ് വെളിപ്പെടുത്തുന്നത്.

    കൗമാരക്കാരനായ പപ്പുവിന് അയല്‍വീട്ടിലെ രതിചേച്ചിയോട് തോന്നിയ പ്രണയം വികാരങ്ങളുടെ അതിര്‍ത്തികള്‍ ഭേദിയ്ക്കുമ്പോള്‍ അരുതാത്തത് പലതുംസംഭവിയ്ക്കുന്നു. പുതുതലമുറയ്ക്ക് ഇന്ന് അപ്രാപ്യമായ സിനിമ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടു കൊണ്ടാണ് ടികെ രാജീവ് പുനസൃഷ്ടിയ്ക്കുന്നത്.

    ഏതൊരു കൗമാരക്കാരന്റെയും ഉള്ളില്‍ തീപടര്‍ത്തുന്ന രതിചേച്ചിയെ ഉജ്ജ്വലമാക്കാന്‍ ജയഭാരതിയ്ക്ക് കഴിഞ്ഞിരുന്നു. പതിനാറുകാരന്‍ പപ്പുവായി അഭിനയിച്ച കൃഷ്ണചന്ദ്രനും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. രതിനിര്‍വേദത്തിന്റെ രണ്ടാമൂഴത്തില്‍ രതിചേച്ചിയായി ശ്വേതാ മേനോനെത്തുമ്പോള്‍ പപ്പുവാകുന്നത് ശ്രീജിത്ത് വിജയ് ആണ്. ജൂണ്‍ മൂന്നിന് റിലീസ് ചെയ്യുന്ന രതിനിര്‍വേദം ഡിടിഎസിലും സിനിമാസ്‌ക്കോപ്പിലുമാണ് പുനര്‍ജ്ജനിയ്ക്കുന്നത്.

    ശ്വേതയുടെ ഗ്ലാമര്‍ രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റ് ആവുമെന്നും പ്രതീക്ഷിയ്ക്കപ്പെടുന്നു. രതിനിര്‍വേദത്തിന്റെ സ്റ്റില്ലുകള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. രതിനിര്‍വേദം വിജയചരിത്രം ആവര്‍ത്തിയ്ക്കുമെന്ന് തന്നെ നമുക്കും പ്രതീക്ഷിയ്ക്കാം.

    English summary
    The all new Rathinirvedam directed by TK Rajeev Kumar and produced by Menaka Suresh under the banner of Revathy Kalamandir is releasing on June 3.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X