»   » മോഹന്‍ലാല്‍ വരുന്നു; മറ്റുള്ളവര്‍ വഴി മാറുന്നു

മോഹന്‍ലാല്‍ വരുന്നു; മറ്റുള്ളവര്‍ വഴി മാറുന്നു

Posted By:
Subscribe to Filmibeat Malayalam
Snehaveedu
ഓണത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ചിത്രങ്ങളുടെ റിലീസിങ് ഷെഡ്യൂളുകളിള്‍ വന്‍മാറ്റങ്ങള്‍. ജയറാമിന്റെ നായികയുടെയും ചാക്കോച്ചന്റെ സാന്‍ഡ്‌വിച്ചിന്റെയും റിലീസിങ് തീയതികളിലാണ് മാറ്റം വന്നിരിയ്ക്കുന്നത്.

അതേസമയം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രമായ സ്‌നേഹവീടിന്റെ റിലീസിങ് തീയതയില്‍ മാറ്റമില്ല. മുന്‍നിശ്ചയപ്രകാരം സെപ്റ്റംബര്‍ 30ന് തന്നെ ചിത്രം തിയറ്ററുകളിലെത്തും. ജയരാജ് സംവിധാനം ചെയ്യുന്ന നായികയും ഇതേ തീയതി തന്നെയാണ് തീരുമാനിച്ചിരുന്നതെങ്കിലും ലാല്‍ ചിത്രം കൂടുതല്‍ തിയറ്ററുകള്‍ കയ്യടിക്കയതോടെ നായികയുടെ റിലീസ് മാറ്റുകയായിരുന്നുവെന്ന് സൂചനകളുണ്ട്. ഇതോടെ സ്‌നേഹവീടിന് ഒരു സോളോ റീലിസിനുള്ള അവസരമാണ് ലഭിച്ചിരിയ്ക്കുന്നത്.

നായികയുടെ റിലീസ് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റിയതോടെ അന്നേ ദിവസം ചാര്‍ട്ട് ചെയ്ത കുഞ്ചാക്കോ ബോബന്റെ സാന്‍ഡ് വിച്ച് ഒക്ടോബര്‍ 13ലേക്ക് മാറ്റി. സോളോ റിലീസ് തേടിയാണ് സാന്‍ഡ് വിച്ചും തീയതി മാറ്റിയിരിക്കുന്നത്.

ഇതിനിടെ ഒക്ടോബര്‍ ആറിന് തമിഴ് ചിത്രങ്ങളായ മുരന്‍, വിശാല്‍ നായകനായ വെടി എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ ആറിന് തിയറ്ററുകളിലെത്തും.

English summary
Jayaraj’s Nayika and Chackochan’s Sandwich has been postponed by a week.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam