»   » ആസിഫ് ചിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് രമ്യ

ആസിഫ് ചിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് രമ്യ

Posted By:
Subscribe to Filmibeat Malayalam
Remya Nambeeshan
സമീര്‍ താഹിര്‍ ഒരുക്കിയ ചാപ്പ കുരിശിലെ തന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തില്‍ നിന്ന് രമ്യയെ തേടി വീണ്ടും മികച്ച കഥാപാത്രങ്ങളെത്തുന്നു. ഇടക്കാലത്ത് മലയാളത്തില്‍ നിന്ന് മികച്ച അവസരങ്ങള്‍ ലഭിക്കാതിരുന്നപ്പോള്‍ അന്യഭാഷാചിത്രങ്ങളിലേയ്ക്ക് ചേക്കേറിയ രമ്യ മലയാളത്തില്‍ വീണ്ടും സജീവമാവാനുള്ള ഒരുക്കത്തിലാണ്.

ജയസൂര്യയ്‌ക്കൊപ്പമുള്ള പിഗ്‍മാന്‍‍, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ആസിഫ് ചിത്രമായ ബാച്ചിലര്‍ പാര്‍ട്ടി, ഇവന്‍ മേഘരൂപന്‍ എന്നീ ചിത്രങ്ങളാണ് രമ്യയുടെ കൈവശമുള്ള മലയാള ചിത്രങ്ങള്‍.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലര്‍ പാര്‍ട്ടിയില്‍ ആസിഫിന്റെ നായികയായാണ് താന്‍ അഭിനയിക്കുന്നതെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രമ്യ വെളിപ്പെടുത്തുകയുണ്ടായി.യുവതാരനിരയെ അണിനിരത്തി അമല്‍ നീരദ് ഒരുക്കുന്ന ചിത്രത്തില്‍ തനിയ്ക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും രമ്യ.


തത്കാലം മറ്റു ഭാഷാ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് കൊടുക്കേണ്ടന്നാണത്രേ രമ്യയുടെ തീരുമാനം. യുഎസില്‍ കുറേ താരനിശകളില്‍ പങ്കെടുത്തതും രമ്യയ്ക്ക് വിനയായി. താരനിശകള്‍ക്കായി ഡേറ്റുകള്‍ മാറ്റിവച്ചപ്പോള്‍ ചെയ്യാമെന്നേറ്റിരുന്ന ചില അന്യഭാഷാ ചിത്രങ്ങള്‍ രമ്യയ്ക്ക് നഷ്ടമാവുകയും ചെയ്തു. എന്തായാലും മലയാള സിനിമയിലേയ്ക്കുള്ള രണ്ടാം വരവ് തനിയ്ക്ക് ഭാഗ്യം ചെയ്യുമെന്ന വിശ്വാസത്തിലാണ് നടി

English summary
Remya, meanwhile, has now moved on to another new territory and has signed a Telugu project, Nuvvila, in which she will work opposite a debutant. "I am also doing three Malayalam films -Pigman in which I team up with Jayasurya, an Amal Neerad film in which I play the lead opposite Asif Ali and Ivan Megharoopam, in which I have done a cameo," she says. Time to pay K'town a visit, Remya?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam