»   » സന്തോഷ് പണ്ഡിറ്റിന്റെ വണ്‍മാന്‍ ഷോ വീണ്ടും

സന്തോഷ് പണ്ഡിറ്റിന്റെ വണ്‍മാന്‍ ഷോ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Santhosh Pandit
ഓണ്‍ലൈനിലെ 'താരരാജാവ്' സന്തോഷ് പണ്ഡിറ്റ് തന്റെ രണ്ടാമത്തെ സംരംഭത്തിനൊരുങ്ങുന്നു. കൃഷ്ണനും രാധയുമെന്ന ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് പിന്നാലെ പണ്ഡിറ്റ് രണ്ടാമത്തെ ചിത്രമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജിതു ഭായ് എന്ന ചോക്ലേറ്റ് ഭായ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ആദ്യചിത്രം പോലെതന്നെ ഈ ചിത്രവും ഒരു വണ്‍ മാന്‍ ഷോ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ രചനയും സംവിധാനവും തുടങ്ങി എല്ലാം കൈകാര്യം ചെയ്യുന്നത് സന്തോഷ് തന്നെയാണത്രേ. 8 പാട്ടുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

പാട്ടിന് വരികളെഴുതുന്നതും സംഗീതം നല്‍കുന്നതുമെല്ലാം പണ്ഡിറ്റ് തന്നെയാണ്. സംഘട്ടനം, പശ്ചാത്തല സംഗീതം, തിരക്കഥ, വസ്ത്രാലങ്കാരം, നിര്‍മ്മാണം എല്ലാം ഇദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കൃഷ്ണനും രാധയുമെന്ന പ്രഥമചിത്രം ദീപാലിയ്ക്കാണ് പ്രദര്‍ശനത്തിനെത്തുക.

ഓണ്‍ലൈനില്‍ ഇതിനകം തന്നെ ഒരു തമാശക്കഥാപാത്രമായി മാറിക്കഴിഞ്ഞ സന്തോഷ് പണ്ഡിറ്റിന്റെ അവസ്ഥ അടുത്ത ചിത്രത്തിലൂടെ എന്താകുമെന്ന് കാത്തിരുന്ന് കാണാം.

English summary
Santhosh Pandit, without recovering from the spotlight of his first and ready-to-release movie, 'Krishnanum Radhayum', is now on the works of latest movie titled 'Jithu Bhai enna Chocolate Bhai' according to reports,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam