»   » ഷക്കീല ഒന്നരക്കള്ളനൊപ്പം

ഷക്കീല ഒന്നരക്കള്ളനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Shakeela
മാദകറാണിയായി മലയാളക്കര പിടിച്ചടക്കിയ ഷക്കീല മലയാളത്തില്‍ തിരിച്ചെത്തുന്നു. അബീനി ഫിലിംസിന്റെ ബാനറില്‍ രവിരാജ് നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ഒന്നരക്കള്ളന്‍ എന്ന ചിത്രത്തിലൂടെയാണ് ഷക്കീലയുടെ മടങ്ങിവരവ്.

ഗ്ലാമറിന് പകരം കോമഡിയുടെ അകമ്പടിയോടെയാണ് ഷക്കീല ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തമിഴിലും തെലുങ്കിലും ഹാസ്യവേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയ ഷക്കീല ആദ്യമായാണ് മലയാളത്തില്‍ ഹാസ്യകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. മോഹന്‍ലാല്‍ നായകനായ ഛോട്ടാമുംബൈയിലെ ചെറിയ വേഷത്തിലൂടെ ഷക്കീല തന്റെ ചുവട് മാറ്റത്തിന്റെ സൂചനകള്‍ തന്നിരുന്നു.

വള്ളിക്കോട് വിക്രമന്‍ തിരക്കഥ രചിയ്ക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിയ്ക്കുന്നത് ലാല്‍ കണ്ണനാണ്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് സുമന്‍ ബിച്ചു സംഗീതം പകരും.

ഒരുകാലത്ത് ഗ്ലാമര്‍ റോളുകളിലൂടെ പ്രേക്ഷകരുടെ ഉറക്കം കെടുത്തിയ ഷക്കീല ഇനി കോമഡി റാണിയായി ഇവിടെ വാഴുമെന്ന് പ്രതീക്ഷിയ്ക്കാം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam