»   » കളി കഴിഞ്ഞേ സിനിമയുള്ളൂ-ശ്രീശാന്ത്

കളി കഴിഞ്ഞേ സിനിമയുള്ളൂ-ശ്രീശാന്ത്

Posted By:
Subscribe to Filmibeat Malayalam
Sreesanth
കളിക്കളത്തിലും ഡാന്‍സ് ഫ്‌ളോറിലും ഒരുപോലെ മികവ് പ്രകടിപ്പിച്ച താരമാണ് ശ്രീശാന്ത്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ വരെയുള്ളവര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് മുംബെയില്‍ ഒരു ചടങ്ങില്‍ നൃത്തം ചെയ്തായിരുന്നു ശ്രീ സാക്ഷാല്‍ കിങ് ഖാനെ ഞെട്ടിച്ചത്.

ഇപ്പോഴിതാ സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലും തന്റെ നൃത്തമികവ് പ്രകടിപ്പിയ്ക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ് താരം. വനിത ഫിലിം അവാര്‍ഡ് നൈറ്റില്‍ ഷാരൂഖിന്റെ സൂപ്പര്‍ഹിറ്റ്ഗാനമായ ചമക് ചലോ അടക്കമുള്ള ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം 15മിനിറ്റാണ് ശ്രീ തകര്‍ത്ത് നൃത്തമാടിയത്.

വന്‍ ജനക്കൂട്ടത്തിന് മുന്നില്‍ ആദ്യമായാണ് നൃത്തം ചെയ്തതൊന്നും പ്രത്യേകിച്ച് ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. പരിപാടി കഴിഞ്ഞപ്പോള്‍ ഒരുപാട് പേര്‍ അഭിനന്ദിച്ചുവെന്നും ഇന്ത്യന്‍ പേസ് താരം വെളിപ്പെടുത്തി.

അഭിനന്ദിയ്ക്കാനെത്തിയവരുടെ കൂട്ടത്തില്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍താരം പ്രിയാമണി വരെയുണ്ടായിരുന്നു. തന്റെ സുഹൃത്ത് കൂടിയായ ശ്രീയുടെ നൃത്തം താരസുന്ദരിയെ അതിശയിപ്പിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശ്രീശാന്തിന്റെ മാതാപിതാക്കളും മകന്റെ നൃത്തപ്രകടനം നേരിട്ടു കാണുന്നത് ആദ്യമായിട്ടായിരുന്നു.

ക്രിക്കറ്റില്‍ കൊടുങ്കാറ്റിന്റെ വേഗം കൈവരിയ്ക്കും മുമ്പെ ശ്രീയുടെ മനസ്സില്‍ നൃത്തം ചുവടുറപ്പിച്ചിരുന്നു.
ജന്‍മനാടായ കോതമംഗലത്തെ ഡാന്‍സ് അക്കാദമിയില്‍ ഏഴാം വയസ്സില്‍ സിനിമാറ്റിക് ഡാന്‍സ് പഠിക്കാന്‍ ചേര്‍ന്ന ശ്രീ രണ്ടു വര്‍ഷക്കാലം അതു തുടര്‍ന്നു. പിന്നീടാണു ക്രിക്കറ്റിലേക്കു ശ്രദ്ധ തിരിയുന്നതെന്നും താരം പറയുന്നു.

മലയാളത്തില്‍ നിന്നും ബോളിവുഡില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പേ അവസരങ്ങള്‍ ലഭിച്ചതാണെങ്കിലും ഇപ്പോള്‍ ക്രിക്കറ്റ് തന്നെയാണ് പ്രധാനമെന്നും ഈ കൊച്ചിക്കാരന്‍ പറയുന്നു. സിനിമ താത്പര്യമുള്ള കാര്യം തന്നെയാണ്. എന്നാല്‍ കളി കഴിഞ്ഞേ സിനിമയ്ക്ക് സ്ഥാനമുള്ളൂ-ശ്രീശാന്ത് വ്യക്തമാക്കുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam