മോഹന്‍ലാലിന് തിക്കുറിശ്ശി പുരസ്‌കാരം

By Ajith Babu

Mohanlal
ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് തിക്കുറിശ്ശി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ തിക്കുറിശ്ശി സുകുമാരന്‍നായര്‍ സ്മാരക ദേശീയ പുരസ്‌കാരം മോഹന്‍ലാലിന്.

മലയാളസിനിമയിലെന്നതിലുപരി ഇന്ത്യന്‍ സിനിമയ്ക്കും നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് മോഹന്‍ലാലിന് അവാര്‍ഡ് നല്‍കുന്നതെന്ന് അവാര്‍ഡ് നിര്‍ണയസമിതിയംഗം ഇന്ദ്രബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടൊപ്പം ദൃശ്യമാധ്യമ, നാടക അവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച സീരിയല്‍ നടനായി നെടുമുടി വേണുവിനെ തിരഞ്ഞെടുത്തു.

തിക്കുറിശ്ശിയുടെ ചിത്രം ആലേഖനം ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ അവസാന ആഴ്ച തിരുവനന്തപുരത്ത് സമ്മാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X