»   »  സ്പിരിറ്റില്‍ അലിയുന്ന തിലകന്‍-വേണു പിണക്കം

സ്പിരിറ്റില്‍ അലിയുന്ന തിലകന്‍-വേണു പിണക്കം

Posted By:
Subscribe to Filmibeat Malayalam
Thilakan-Nedumudi Venu
മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരാരെന്ന് ചോദിച്ചാല്‍ മമ്മൂട്ടിയും ലാലുമെന്നും താരങ്ങളുടെ ആരാധകര്‍ കണ്ണടച്ചുപറയും. എന്നാല്‍ തിലകനും നെടുമുടി വേണുവിനുമാണ് ആ ബഹുമതി നല്‍കേണ്ടതെന്ന് ഒരു വലിയ വിഭാഗം പ്രേക്ഷകരെങ്കിലും വിശ്വസിയ്ക്കുന്നുണ്ട്.

അഭിനയസിദ്ധിയില്‍ ഇവര്‍ക്കുള്ള റേഞ്ച് മറ്റാര്‍ക്കുമില്ലെന്ന് ഉദാഹരണസഹിതം അവര്‍ക്ക് ചൂണ്ടിക്കാട്ടാനുണ്ടാവും. ഒരര്‍ത്ഥത്തില്‍ ഇതു ശരിയുമാണ്. പെരുന്തച്ചന്‍, സ്ഫടികം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളെല്ലാം ഇവരുടെ മത്സരിച്ചുള്ള അഭിനയത്തിനുള്ള വേദികളായിരുന്നു.

ഒരുകാലത്ത് അടുത്തസുഹൃത്തുക്കളായിരുന്ന ഈ അഭിനയസാമ്രാട്ടുകളുടെ പിണക്കം അരമനരഹസ്യമൊന്നുമല്ല. കഴിഞ്ഞകുറെ വര്‍ഷങ്ങളായി ഇവര്‍ക്കിടയിലെ അകല്‍ച്ച വര്‍ദ്ധിച്ചുവരികയുമായിരുന്നു.

തന്റെ അവസരങ്ങള്‍ നെടുമുടി വേണു തട്ടിയെടുക്കുകയാണെന്ന തിലകന്റെ ആരോപണത്തിന് മറുപടി പറഞ്ഞില്ലെങ്കിലും പഴയ സുഹൃത്തിനൊപ്പം ഇനി അഭിനയിക്കേണ്ടെന്ന് വേണു തീരുമാനിച്ചിരുന്നു. താനൊരിയ്ക്കലും തിലകന്റെ കരിയറിന് വിഘാതമായിട്ടില്ലെന്നും ആരോപണം വേദനിപ്പിച്ചുവെന്നും വേണു പിന്നീടുള്ള ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

ഇവരുടെ വേര്‍പിരിയല്‍ മലയാള സിനിമയ്ക്കാണ് വലിയ നഷ്ടമാണ് വരുത്തിവച്ചത്. എന്തായാലും സിനിമിയില്‍ നിത്യശത്രുവോ മിത്രമോ ഒന്നില്ലെന്ന് തെളിയിക്കുകയാണ് ഇവരിപ്പോള്‍. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സ്പിരിറ്റാണ് ഇവര്‍ക്കിടയിലെ മഞ്ഞുരുക്കത്തിന് വേദിയാവുന്നത്. അഭിനയത്തിലെ പെരുന്തച്ചന്‍മാരുടെ പുനസമാംഗമത്തിന് വേദിയൊരുക്കിയതില്‍ സംവിധായകന്‍ രഞ്ജിത്തിന് തീര്‍ച്ചയായും അഭിമാനിയ്ക്കാം.

English summary
There was a time when actor Thilakan verbally lashed out at fellow actor Nedumudi Venu, accusing him of snatching away roles that were rightly his due. Nedumudi chose not to react to the allegations, but that was the end to the films in which we would get to see them together

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X