സീരിയസ് വേഷങ്ങളിലൊതുങ്ങില്ല: ടിനി

By Nisha Bose

Tini Ttom
നിരവധി സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള ടിനി ടോം പക്ഷേ തനിയ്ക്ക് സീരിയസ് റോളുകളും നന്നായി ഇണങ്ങുമെന്ന് തെളിയിച്ചു കഴിഞ്ഞു. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റിന് പിന്നാലെ ഇന്ത്യന്‍ റുപ്പി എന്ന രഞ്ജിത്ത് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്ത ടിനിയെ തേടി സിനിമയില്‍ നിന്ന് കൈനിറയെ ഓഫറുകള്‍ വരുന്നു.

ഇന്ത്യന്‍ റുപ്പിയിലെ സിഎച്ച് ഹിറ്റായതോടെ ടിനി സീരിയസ് കഥാപാത്രം ചെയ്താല്‍ നന്നാവുമെന്ന് സിനിമാലോകത്തുള്ളവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടു തന്നെ തേടിയെത്തുന്ന റോളുകളിലധികവും അത്തരത്തിലുള്ളതു തന്നെ. എന്നാല്‍ തനിയ്ക്ക് സീരിയസ് റോളുകളിലൊതുങ്ങിപ്പോകാന്‍ താത്പര്യമില്ലെന്ന് ടിനി പറയുന്നു.

സീരിയസ് റോളുകള്‍ മാത്രമേ ചെയ്യൂ എന്ന വാശിയെനിയ്ക്കില്ല. ഒരു കഥാപാത്രം തിരഞ്ഞെടുക്കുമ്പോള്‍ അത് ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുണ്ടോ എന്നു മാത്രമേ ചിന്തിക്കാറുള്ളൂ-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടിനി പറഞ്ഞു.

ടികെ രാജീവ് കുമാറിന്റെ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലാണ് ടിനി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്്ക്കുന്നത്. അതിനു ശേഷം മമ്മൂട്ടി ചിത്രമായ ശിക്കാരിയിലും പൃഥ്വി ചിത്രമായ ഹീറോയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ടിനിയെ കാത്തിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X