അമ്മ വേഷം ചെയ്യാന്‍ മടിയില്ല: സംവൃത

അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ കണ്ടെത്താനും തിരഞ്ഞെടുക്കാനും സംവൃതയ്ക്ക് കഴിവുണ്ട്. ചില യുവനടികളെ പോലെ ഒരു പ്രത്യേക ഇമേജില്‍ ഒതുങ്ങിപ്പോവാനും താരത്തിന് താത്പര്യമില്ല. ഇതൊക്കെ കൊണ്ടാണ് സ്വപ്‌ന സഞ്ചാരി എന്ന ജയറാം ചിത്രത്തില്‍ സംവൃത ഒരു എട്ടാം ക്ലാസുകാരിയുടെ അമ്മയായി അഭിനയിച്ചത്.
ഒരിക്കല്‍ അമ്മ വേഷം ചെയ്താല്‍ പിന്നെ അത്തരം വേഷങ്ങള്‍ മാത്രമേ തന്നെ തേടി വരൂ എന്ന ഭയമൊന്നും സംവൃതയ്ക്കില്ല. എനിയ്ക്ക് 24 വയസ്സേ ആയിട്ടുള്ളൂവെന്ന് സിനിമാരംഗത്തുള്ള എല്ലാവര്‍ക്കും നന്നായി അറിയാം. ഒരു സിനിമയില്‍ ഞാന്‍ അമ്മ വേഷം ചെയ്യുമ്പോഴേയ്ക്കും എന്റെ വയസ്സ് കൂടില്ലെന്നും അവര്‍ക്കറിയാം. മലയാളി പ്രേക്ഷകര്‍ക്ക് ഇത് ഉള്‍ക്കൊള്ളാനുള്ള ബുദ്ധിയുണ്ടെന്ന് ഞാന്‍ കരുതുന്നു-സംവൃത പറഞ്ഞു.


Click it and Unblock the Notifications