യോദ്ധയിലെ ഉണ്ണിക്കുട്ടന്‍ വീണ്ടും

ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രമായ ഇടവപ്പാതിയിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായാണ് ഇരുപതുകാരന്‍ സിദാര്‍ഥ് മലയാളികള്‍ക്ക് മുന്നില്‍ ഒരിയ്ക്കല്‍ കൂടി പ്രത്യക്ഷപ്പെടുന്നത്.
യോദ്ധയില്‍ അഭിനയിച്ച ജഗതി ശ്രീകുമാറും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. കാഠ്മണ്ഡുവില്‍ താമസിയ്ക്കുന്ന സിദ്ധാര്‍ഥ് ലാമയെ ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരു മലയാളി തന്നെയാണ് കണ്ടെത്തിയത്. സിദ്ധാര്‍ഥിന്റെ വിവാഹവിശേഷവും മലയാളികള്‍ ഏറെ കൗതുകത്തോടെ ശ്രവിച്ചിരുന്നു.
ടിബിറ്റിന്റെ പശ്ചാത്തലത്തില്‍ പുതുമയുള്ള പ്രമേയമാണ് ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി. ഇംഗ്ലീഷില്‍ നോ മാന്‍സ് ലാന്റ് എന്ന പേരിലും ഒരേസമയം ചിത്രമെടുക്കുന്നുണ്ട്.
ബോളിവുഡ് സുന്ദരിയും നേപ്പാളിയുമായ മനീഷ കൊയ് രാളയും ഈ സിനിമയിലുണ്ടാവും. പൂര്‍ണിമ ഇമേജ് ലൊക്കേഷന്‍സിന്റെ ബാനറില്‍ ഷിജു സുദേവന്‍ നിര്‍മിയ്ക്കുന്ന ഇടവപ്പാതിയുടെ ലൊ്‌ക്കേഷന്‍ മെര്‍ക്കാറ, ചിത്രദുര്‍ഗ, കാണ്മണ്ഡു എന്നിവിടങ്ങളാണ്.


Click it and Unblock the Notifications











