»   » മോഹന്‍ലാല്‍ ത്രീഡി ചിത്രത്തില്‍

മോഹന്‍ലാല്‍ ത്രീഡി ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-ജഗതി ടീമിന്റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ യോദ്ധയുടെ രണ്ടാം ഭാഗമൊരുങ്ങന്നത്‌ ത്രീഡിയില്‍. തിരക്കഥാ ജോലികള്‍ പുരോഗമിയ്‌ക്കുന്ന ചിത്രത്തിന്‌ വേണ്ടി ലാല്‍ ഡേറ്റ്‌ നല്‍കിയെന്ന്‌ തന്നെയാണ്‌ ലഭിയ്‌ക്കുന്ന വിവരം.

സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്യുന്ന യോദ്ധ 2 അടുത്ത വര്‍ഷം ഏപ്രിലില്‍ നേപ്പാളിലും ന്യസിലാന്റ‌ിലും കേരളത്തിലുമായി ചിത്രീകരണം നടത്താനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ആദ്യഭാഗത്തില്‍ നേപ്പാളില്‍ അപകടത്തില്‍പ്പെട്ട ലാമയെ രക്ഷിയ്‌ക്കാനുള്ള വിധിയുടെ നിയോഗമാണ്‌ തൈപ്പറമ്പില്‍ അശേകനെ തേടിവരുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ നേപ്പാളില്‍ നിന്ന്‌ കേരളത്തിലെത്തുന്ന ബാലനായ ലാമയെ ചുറ്റിപ്പറ്റിയാണ്‌ കഥ നീങ്ങുന്നത്‌. മോഹന്‍ലാലിനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച ജഗതിയും ഒന്നാം ഭാഗത്തിലുണ്ടായിരുന്ന ഒട്ടുമിക്ക താരങ്ങളും പുതിയ ചിത്രത്തിലും ഉണ്ടാകും.

ഹോളിവുഡ്‌ ക്യാമറമാന്‍ സീന്‍ കിര്‍ബിയും സന്തോഷ്‌ ശിവനും ചേര്‍ന്നായിരിക്കും യോദ്ധ 2ന്റെ ഛായാഗ്രഹണം നിര്‍വഹിയ്‌ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

വമ്പന്‍ ബജറ്റില്‍ ത്രീഡിയില്‍ ഒരുക്കുന്ന യോദ്ധയുടെ രണ്ടാം ഭാഗം മലയാളത്തിന്‌ പുറമെ ഹിന്ദിയിലും നിര്‍മ്മിയ്‌ക്കാനും ഉദ്ദേശിയ്‌ക്കുന്നുണ്ട്‌.. ഹാരിസ്‌ ജയരാജ്‌ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ ലക്ഷ്‌മി റായിയെയാണ്‌‌ നായികയായി നിശ്ചയിച്ചിരിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam