പ്രതിഫലത്തില്‍ മുന്നില്‍ നയന്‍താര തന്നെ

By Lakshmi

കരിയറില്‍ രണ്ടാമൂഴത്തിലാണ് ഇപ്പോള്‍ നയന്‍താര. മലയാളത്തില്‍ അരങ്ങേറി, തമിഴകത്തേയ്ക്ക് ചുവടുമാറ്റം നടത്തിയ നയന്‍താര പ്രഭുദേവയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം ഇടക്കാലത്ത് സിനിമകളില്‍ നിന്നും വിട്ടു നിന്നിരുന്നു. എന്നാല്‍ പിന്നീട് മികച്ച ചില ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയ നയന്‍താര ഇപ്പോള്‍ വീണ്ടും തിരക്കിലാണ്. തമിഴിലും തെലുങ്കിലുമായി പല ചിത്രങ്ങളിലും നയന്‍താര നായികയാകുന്നുണ്ട്. ഇതിനൊപ്പം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നായികനടിയെന്ന പേരും നയന്‍താര സ്വന്തമാക്കിയിരിക്കുകയാണ്.

തെലുങ്കില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനാ് നയന്‍താരയ്ക്ക് ലഭിച്ചിരിക്കുന്ന പ്രതിഫലം 3കോടി രൂപയാണ്. തെന്നിന്ത്യയില്‍ ഇതുവരെ മറ്റൊരു നായിക നടിയ്ക്കും ഇത്രയും വലിയ തുക പ്രതിഫലം ലഭിച്ചിട്ടില്ല. തമിഴില്‍ പുറത്തിറങ്ങിയ രാജ റാണിയെന്ന ചിത്രത്തോടെയാണ് നയന്‍സിന്റെ താരമൂല്യം ഉയര്‍ന്നത്. ആദ്യകാലത്ത് ബിക്കിനിവരെ അണിഞ്ഞ് അഭിനയിക്കാന്‍ തയ്യാറായിരുന്ന നയന്‍താര ഇപ്പോള്‍ കഥാപാത്രങ്ങളുടെ കാര്യത്തില്‍ വലിയ കര്‍ശനമായ രീതികള്‍ പാലിയ്ക്കുന്നുണ്ട്. രാജ റാണിയില്‍ ഗ്ലാമറിന്റെ അതിപ്രസരമില്ലാതെയാണ് നയന്‍സ് അഭിനയിച്ചത്.

ഇനിവരുന്ന ചിത്രങ്ങളിലും താന്‍ അധികം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലെന്നുള്ള നിലപാടിലാണ് താരം. അജിത്തിനൊപ്പമുള്ള ആരംഭമെന്ന ചിത്രംകൂടിയായതോടെ നയന്‍താരയുടെ മൂല്യം വര്‍ധിച്ചു. ഇപ്പോള്‍ ചിമ്പുവിനൊപ്പവും നയന്‍താര ഒരു ചിത്രം ചെയ്യുന്നുണ്ട്. കൂടാതെ ജയംരവി നായകനാകുന്ന ചിത്രത്തിലും നായിക നയന്‍താരയാണ്. ഇപ്പോള്‍ ആറ് തമിഴ് ചിത്രങ്ങളിലേയ്ക്കും 5 തെലുങ്ക് ചിത്രങ്ങളിലേയ്ക്കുമാണ് നയന്‍താര കരാറായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X