»   » കളിമണ്ണില്‍ ശ്വേതയുടെ 3 ഐറ്റം നമ്പറുകള്‍!!

കളിമണ്ണില്‍ ശ്വേതയുടെ 3 ഐറ്റം നമ്പറുകള്‍!!

Posted By:
Subscribe to Filmibeat Malayalam

കളിമണ്ണ് പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് ശ്വേത മേനോന്‍, ഈ ബ്ലസ്സി ചിത്രത്തില്‍ തനിയ്‌ക്കേറെ പ്രതീക്ഷകളുണ്ടെന്നാണ് താരം പറയുന്നത്. ചിത്രത്തില്‍ മൂന്ന് ഐറ്റം നമ്പറുകളുണ്ടെന്നും ശ്വേത പറയുന്നു.

എനിയ്ക്കറിയാം ബ്ലസ്സി ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ഉണ്ടാവുകയെന്നത് പറയുമ്പോള്‍ എല്ലാവരും അതിശയിയ്ക്കും, പക്ഷേ കാര്യം സത്യമാണ്. അദ്ദേഹം ആദ്യമായിട്ടാണ് ഒരു ഐറ്റം നമ്പര്‍ ഷൂട്ട് ചെയ്യുന്നത്. മൂന്ന് ഐറ്റം ഡാന്‍സാണ് ഞാന്‍ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. പക്ഷേ ഐറ്റം നമ്പറുകളെക്കുറിച്ച് ഞാന്‍ കൂടുതല്‍ ഒന്നും പറയില്ല, നിങ്ങള്‍ ചിത്രം കാണണം- ശ്വേത പറയുന്നു.

മൂന്ന് ഐറ്റം നമ്പറുകളും ഏറെ ആസ്വദിച്ചാണ് താന്‍ ചെയ്തതെന്നും പ്രസവം കഴിഞ്ഞ് അഞ്ചു മാസം കഴിഞ്ഞപ്പോഴാണ് താന്‍ ഈ ഡാന്‍സുകളെല്ലാം ചെയ്തതെന്നും ശ്വേത പറയുന്നു.

മൂന്ന് ഗാനങ്ങളും വ്യത്യസ്തമാണ്. എന്റെ സുഹൃത്ത് പോണി വര്‍മ്മയാണ് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ഒരു ഗാനരംഗത്ത് സുനില്‍ ഷെട്ടിയുണ്ട്. അതൊരു തനി ബോളിവുഡ് സ്‌റ്റൈലിലുള്ള ഗാനമാണ്, പക്ഷേ കാണാന്‍ സുന്ദരമായിരിക്കും- ശ്വേത പറയുന്നു.

അമ്മയായിക്കഴിഞ്ഞപ്പോള്‍ തന്റെ വൈകാരികത കൂടിയെന്നും കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നയാളായി മാറിയെന്നും താരം പറയുന്നു. കളിമണ്ണിന്റെ ഷൂട്ടിനിടയില്‍ മകള്‍ സബൈന ഒരു പ്രൊഫഷണലിനെപ്പോലെ ക്യാമറയെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നുവെന്നും ഏറെ സന്തോഷത്തോടെ ശ്വേത പറയുന്നു.

English summary
Swetha Menon, who courted controversy by allowing to shoot her delivery on camera for Blessy's Kalimannu, is back in the news once again.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam